29,288 വീഡിയോ,25 ട്വിറ്റര്‍ അക്കൗണ്ട്!കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച വിദേശ പൗരന് പിടിയില്‍
ഹൈദരാബാദിലെ മള്‍ട്ടിനാഷണല്‍ കമ്പനിയുടെ നിയമ വിദഗ്ദനും ന്യൂജേഴ്സി സ്വദേശിയുമായ ജെയിംസ് കിര്‍ക്ക് ജോണ്‍സിനെയാണ് സിഐഡി അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ്: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്ത അമേരിക്കന്‍ പൗരനെ ഹൈദരാബാദില്‍ പിടികൂടി. ഹൈദരാബാദിലെ മള്‍ട്ടിനാഷണല്‍ കമ്പനിയുടെ നിയമ വിദഗ്ദനും അമേരിക്കയിലെ ന്യൂജേഴ്സി സ്വദേശിയുമായ ജെയിംസ് കിര്‍ക്ക് ജോണ്‍സിനെയാണ് സിഐഡി അറസ്റ്റ് ചെയ്തത്.
ഇന്റര്‍പോള്‍ നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിഐഡി ഉദ്യോഗസ്ഥര്‍ ജെയിംസിന്റെ മാഥാപൂരിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇന്ത്യയിലെ ഒരു ഐപി അഡ്രസില്‍ നിന്ന് വ്യാപകമായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യുന്നതും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നതും ഇന്റര്‍പോളിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹൈദരാബാദിലെ ഒരു ഐപി അഡ്രസില്‍ നിന്നാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഇന്റര്‍പോള്‍ വിവരം നല്‍കിയിരുന്നു.

അമേരിക്കന്‍ സ്വദേശി...
ഹൈദരാബാദില്‍ സിഐഡി അറസ്റ്റ് ചെയ്ത ജെയിംസ് കിര്‍ക്ക് ജോണ്‍സ് അമേരിക്കയിലെ ന്യൂജേഴ്സി സ്വദേശിയാണ്. നിയമവിദ്ഗദനായ ജെയിംസ് അമേരിക്കയിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്.

ഹൈദരാബാദില്‍...
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഹൈദരാബാദിലെ ഒരു പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ നിയമവിദഗ്ദനായി ജോലി ചെയ്തുവരികയാണ് അമേരിക്കക്കാരനായ ജെയിംസ്.

സിബിഐ നിരീക്ഷണത്തില്‍...
ഇന്ത്യയില്‍ നിന്നുള്ള ഒരു ഐപി അഡ്രസില്‍ നിന്ന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നത് ഇന്റര്‍പോളിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സിബിഐയും ഈ ഐപി അഡ്രസ് നിരീക്ഷിച്ചു വരികയായിരുന്നു.

ജെയിംസിന്റെ അപ്പാര്‍ട്ട്മെന്റില്‍...
ഇന്റര്‍പോള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബദിലെ ഐപി അഡ്രസില്‍ നിന്നാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാക്കിയ സിഐഡി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ചയാണ് ജെയിംസിന്റെ അപ്പാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്തിയത്.

താമസിക്കുന്നത് ഒറ്റയ്ക്ക്...
42കാരനായ ജെയിംസ് അവിവാഹിതനാണ്. മാഥാപൂരിലെ കമ്പനിയ്ക്കടുത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കാണ് ജെയിംസ് താമസിക്കുന്നത്.

അശ്ലീല ദൃശ്യങ്ങളുടെ വന്‍ ശേഖരം...
ജെയിംസിന്റെ അപ്പാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്തിയ സിഐഡി ഉദ്യോഗസ്ഥര്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ വന്‍ശേഖരമാണ് പിടിച്ചെടുത്തത്.
കമ്പ്യൂട്ടറിലും നിരവധി ഹാര്‍ഡ് ഡിസ്ക്കുകളിലുമായി 29,288 അശ്ലീല വീഡിയോകളാണ് ജെയിംസിന്റെ പക്കലുണ്ടായിരുന്നത്.

25 ട്വിറ്റര്‍ അക്കൗണ്ടുകള്‍...
ഏകദേശം 25 വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ജെയിംസ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത്. കൂടാതെ ഫയല്‍ ഷെയറിംഗ് ആപ്ലിക്കേഷനായ ജിഗാ ട്രൈബും ജെയിംസ് ഉപയോഗിച്ചിരുന്നു.

വീക്ക്നെസ്...
ചെറുപ്പം മുതലേ അശ്ലീല വീഡിയോകള്‍ കാണാറുള്ള തനിക്ക് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഒരു വീക്ക്നെസാണെന്നാണ് ജെയിംസ് പോലീസിനോട് പറഞ്ഞത്.

നിരവധി പേര് കണ്ണികള്‍...
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ക്ക് അടിമപ്പെട്ട നിരവധി പേരുമായി ജെയിംസിന് ബന്ധമുണ്ടെന്നും സിഐഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിസാ കാലാവധി ഈ വര്‍ഷം അവസാനം വരെ...
സിഐഡി അറസ്റ്റ് ചെയ്ത ജെയിംസിനെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. അഞ്ചു വര്‍ഷമായി ഇന്ത്യയിലുള്ള ജെയിംസിന്റെ വിസാ കാലാവധി ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കും.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications