കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ മതി എന്ന് അമേരിക്കക്കാര്‍; വിമാനം വന്നിട്ടും തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല, ഞങ്ങളില്ലേ...

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ ഒട്ടേറെ രാജ്യങ്ങള്‍ അവരുടെ പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന ശ്രമത്തിലാണ്. ഇന്ത്യയില്‍ കുടുങ്ങിയ വിദേശ പൗരന്‍മാരെ മാതൃരാജ്യത്തേക്ക് കൊണ്ടുപോകാന്‍ പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ജര്‍മനിയില്‍ നിന്നും കാനഡയില്‍ നിന്നും ആസ്‌ത്രേലിയയില്‍ നിന്നുമെല്ലാമുള്ള വിമാനങ്ങള്‍ ഇന്ത്യയിലെത്തുകയും അവരുടെ പൗരന്‍മാരുമായി നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

Recommended Video

cmsvideo
American nationals prefer to stay in India | Oneindia Malayalam

എന്നാല്‍ അമേരിക്കക്കാരുടെ കാര്യം മറിച്ചാണ്. അവര്‍ അമേരിക്കയിലേക്ക് പോകാന്‍ കൂട്ടാക്കുന്നില്ല. ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹം എന്നാണ് അവര്‍ പ്രതികരിച്ചത്. ഇന്ത്യയുടെ ആരോഗ്യ രംഗത്തെ അവര്‍ വിശ്വസിക്കുന്നു എന്നതിനുള്ള തെളിവ് കൂടിയാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ആസ്‌ത്രേലിയക്കാര്‍ പോയപ്പോള്‍...

ആസ്‌ത്രേലിയക്കാര്‍ പോയപ്പോള്‍...

ആസ്‌ത്രേലിയ അവരുടെ 444 പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് നാട്ടിലെത്തിച്ചു. ദില്ലിയില്‍ നിന്ന് മെല്‍ബണിലേക്കുള്ള വിമാനത്തിലാണ് ഇത്രയും ആസ്‌ത്രേലിയക്കാര്‍ തിരിച്ചുപോയത്. എന്നാല്‍ അമേരിക്കക്കാര്‍ തിരിച്ച് പോകാന്‍ തയ്യാറായില്ല. ഇന്ത്യയില്‍ തുടരാനാണ് മിക്ക അമേരിക്കക്കാരും ഇഷ്ടപ്പെടുന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ട്രംപ് പറയുന്നത്

ട്രംപ് പറയുന്നത്

അമേരിക്കക്കാരെ നാട്ടിലെത്തിക്കാന്‍ ആ രാജ്യത്തിന്റെ വിദേശകാര്യ വകുപ്പ് മുന്‍കൈയ്യെടുത്ത് പ്രത്യേക വിമാന സര്‍വീസ് നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ തങ്ങളുടെ പൗരന്‍മാരെ നാട്ടിലെത്തിക്കുകയാണ് ഇത്തരം സര്‍വീസുകളുടെ ലക്ഷ്യം. 50000 പേരെ അമേരിക്കയില്‍ എത്തിച്ചുവെന്നാണ് ട്രംപ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്.

800ല്‍ പത്ത് പേര്‍ മാത്രം

800ല്‍ പത്ത് പേര്‍ മാത്രം

24000 അമേരിക്കക്കാരാണ് ഇന്ത്യയിലുള്ളത് എന്നാണ് ഔദ്യോഗിക കണക്ക്. 800 പേരുമായി അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഫോണ്‍ വഴി ബന്ധപ്പെട്ടു. എന്നാല്‍ വെറും പത്ത് പേര്‍ മാത്രമാണ് തിരിച്ചുപോകാന്‍ സന്നദ്ധ അറിയിച്ചത് എന്ന് വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ഇയാന്‍ ബൗണ്‍ലീ പറയുന്നു.

20437 പേര്‍ തിരിച്ചുപോയി

20437 പേര്‍ തിരിച്ചുപോയി

ഇന്ത്യയില്‍ നിന്ന് ഇതുവരെ മാതൃരാജ്യത്തേക്ക് തിരിച്ച വിദേശികള്‍ 20437 ആണെന്ന് വിദേശകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ദാമു രവി പറഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല കൂടിയുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇന്ത്യയും അമേരിക്കയും തയ്യാറായിട്ടും അമേരിക്കന്‍ പൗരന്‍മാര്‍ ഇന്ത്യ വിടാന്‍ മടിക്കുന്നു എന്നാണ് ചിത്രം.

ബ്രിട്ടീഷുകാരുടെ കാര്യം

ബ്രിട്ടീഷുകാരുടെ കാര്യം

ബ്രിട്ടീഷുകാരിലും ഒട്ടേറെ പേര്‍ ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ ആഴ്ച 12 സര്‍വീസുകള്‍ നടത്താനാണ് ബ്രിട്ടന്റെ തീരുമാനം. 35000 ബ്രിട്ടീഷുകാരാണ് ഇന്ത്യയിലുള്ളത് എന്ന കണക്കാക്കുന്നു. ഇതില്‍ 20000 പേരാണ് തിരിച്ചുപോകാന്‍ തയ്യാറായിരിക്കുന്നത്. ബാക്കിയുള്ളവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മരണം നൃത്തമാടുന്ന മേഖല

മരണം നൃത്തമാടുന്ന മേഖല

അമേരിക്കയിലും യൂറോപ്പിലുമാണ് കൊറോണ രോഗം ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ചിട്ടുള്ളത്. അമേരിക്കയില്‍ മാത്രം 22000 കടന്നു. ബ്രിട്ടനിലും പതിനായിരത്തിലധികമാണ് മരണം. ബ്രിട്ടീഷ് പ്രധാനമന്ത്രി വരെ രോഗബാധിതനായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയാണ് നല്ലത് എന്ന് അമേരിക്കാര്‍ കരുതുന്നത്.

യുഎഇയില്‍ 33 ലക്ഷം ഇന്ത്യക്കാര്‍; കുവൈത്തിലും പ്രതിസന്ധി, ഏപ്രില്‍ 30 വരെ സമയം അനുവദിച്ചുയുഎഇയില്‍ 33 ലക്ഷം ഇന്ത്യക്കാര്‍; കുവൈത്തിലും പ്രതിസന്ധി, ഏപ്രില്‍ 30 വരെ സമയം അനുവദിച്ചു

യുഎസ് രഹസ്യം പുറത്ത്; ഒട്ടേറെ സൈനികര്‍ക്കും കൊറോണ, യുദ്ധക്കപ്പല്‍ ഒഴിപ്പിച്ചു, ക്യാപ്റ്റന്‍ ഔട്ട്യുഎസ് രഹസ്യം പുറത്ത്; ഒട്ടേറെ സൈനികര്‍ക്കും കൊറോണ, യുദ്ധക്കപ്പല്‍ ഒഴിപ്പിച്ചു, ക്യാപ്റ്റന്‍ ഔട്ട്

English summary
American nationals prefer to stay in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X