കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം; യുഎസ് വനിത ഓട്ടോയില്‍ നിന്ന് ചാടി

Google Oneindia Malayalam News

ലഖ്‌നൊ: പീഡനം പേടിച്ച് അമേരിക്കന്‍ യുവതി ഓട്ടോറിക്ഷയില്‍ നിന്നും ചാടി. ഉത്തര്‍പ്രദേശിലെ ലഖ്‌നൊവിലാണ് ഡ്രൈവറും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ വെച്ച് അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഓടുന്ന ഓട്ടോയില്‍ നിന്നും ഇവര്‍ എടുത്തുചാടുകയായിരുന്നു.

തുളിഗഞ്ചില്‍ നിന്നും ഓട്ടോറിക്ഷ പിടിച്ച യു എസ് വിദ്യാര്‍ഥിനിയാണ് അപകടത്തില്‍പ്പെട്ടത്. മറ്റ് യാത്രക്കൊരെ വിവിധ സ്ഥലങ്ങളില്‍ ഇറക്കിയ ശേഷം ഒറ്റയ്ക്കായ യുവതിയെ ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഏതാണ്ട് 20 മിനുട്ട് നേരം ഇവര്‍ യുവതിയെ പീഡിപ്പിച്ചു.

autorikshaw

ഒച്ചവെച്ച് കരയാന്‍ ശ്രമിച്ചപ്പോള്‍ ഓട്ടോറിക്ഷയിലെ പാട്ടിന്റെ വോളിയം കൂട്ടിവെക്കുകയായിരുന്നു ചെറുപ്പക്കാരെന്നും യുവതി പരാതിയില്‍ പറഞ്ഞു. കൈസര്‍ബാഗിനടുത്തെത്തിയപ്പോഴാണ് യുവതി ഓട്ടോയില്‍നിന്നും എടുത്തുചാടിയത്. ഓട്ടോറിക്ഷയുടെ നമ്പര്‍ എഴുതിവെച്ച ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

യു എസ് വിദ്യാര്‍ഥിനിയില്‍ നിന്നും പരാതി വാങ്ങാന്‍ പോലീസ് കൂട്ടാക്കിയില്ല എന്നും ആക്ഷേപമുണ്ട്. തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷം അക്രമികളായ മൂവര്‍സംഘത്തെ പോലീസ് പിടികൂടി. ഓട്ടോ ഡ്രൈവറായ വീരു, ഇയാളുടെ സുഹൃത്തുക്കളായ രാജന്‍, ആയുഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

English summary
American girl student jumps out of moving auto rickshaw to escape molesters in Lucknow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X