അമേരിക്കക്കാരിയെ ടൂറിസ്റ്റ് ഗൈഡും 4 പേരും ചേര്‍ന്ന് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ബലാത്സംഗം ചെയ്തു!
കൊണാട്ട് പ്ലേസിന് സമീപത്തുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ഇ മെയിലിലൂടെയാണ് പീഡനത്തിന് ഇരയായ യുവതി പോലീസില്‍ പരാതി നല്‍കിയത്.
ദില്ലി: തലസ്ഥാന നഗരമായ ദില്ലി വീണ്ടും നാണിപ്പിക്കുന്നു. വിനോദസഞ്ചാരിയായ അമേരിക്കന്‍ യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട വാര്‍ത്തയാണ് ദില്ലിക്ക് വീണ്ടും നാണക്കേടുണ്ടാക്കുന്നത്. ടൂറിസ്റ്റ് ഗൈഡും മറ്റ് നാല് പേരും ചേര്‍ന്നാണത്രെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.
Read Also: കൊള്ളാമല്ലോ ഡ്രൈവിങ് പഠനം.. ഡ്രൈവിങ് സ്‌കൂളിലെ കാറില്‍ യുവാവിന്റെയും യുവതിയുടെയും സെക്‌സ്, വീഡിയോ വൈറല്‍!
കൊണാട്ട് പ്ലേസിന് സമീപത്തുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ഇ മെയിലിലൂടെയാണ് പീഡനത്തിന് ഇരയായ യുവതി പോലീസില്‍ പരാതി നല്‍കിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയ യുവതി ദില്ലിയിലെ കൊണാട്ട് പ്ലേസിലുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു.

ഇന്ത്യയിലെത്തിയത് മാര്‍ച്ചില്‍
2016 മാര്‍ച്ച് മാസത്തിലാണ് പരാതിക്കാരിയായ യുവതി ഇന്ത്യയില്‍ എത്തിയത്. ടൂറിസ്റ്റ് വിസയിലായിരുന്നു ഇത്. കൊണാട്ട് പ്ലേസിനടുത്തുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഹോട്ടല്‍ അധികൃതര്‍ തന്നെയാണ് യുവതിക്ക് ഒരു ടൂറിസ്റ്റ് ഗൈഡിനെ ഏര്‍പ്പാടാക്കിക്കൊടുത്തത്.

സംഭവം നടന്നത് ഹോട്ടല്‍മുറിയില്‍
ആദ്യത്തെ കുറച്ച് ദിവസം പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇവര്‍ നഗരം ചുറ്റിക്കണ്ടു. ഒരുദിവസം ഇവര്‍ സ്വന്തം ഹോട്ടല്‍മുറിയില്‍ ഇരിക്കവേ റൂട്ട് പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ എന്ന് പറഞ്ഞ് ഗൈഡ് കയറിവന്നു. ഇവര്‍ക്കൊപ്പം മറ്റ് നാല് പേരും ഉണ്ടായിരുന്നു. എല്ലാവരും അവിടെയിരുന്ന് സംസാരിക്കുകയും മദ്യപിക്കുകയും ചെയ്തു.

തുടങ്ങിവെച്ചത് ഗൈഡ് തന്നെ
മദ്യപാനവും കഴിഞ്ഞ് സംസാരിച്ചിരിക്കുന്നതിനിടയില്‍ ഗൈഡ് പൊടുന്നനെ യുവതിയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. അനുമതിയില്ലാതെ തന്നെ ഇയാള്‍ യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെ കൂടെയുണ്ടായിരുന്ന നാല് പേരും യുവതിയെ മാറിമാറി കീഴ്‌പ്പെടുത്തി.

ഉടനേ തിരിച്ചുപോയി
ഈ സംഭവം തനിക്കൊരു ഷോക്കായിപ്പോയി എന്ന് യുവതി ദില്ലി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ ഇവര്‍ അമേരിക്കയിലേക്ക് തിരിച്ചുപോയി. യു എസില്‍ എത്തിയെങ്കിലും മാതാപിതാക്കളോടോ മറ്റുള്ളവരോടോ ഒന്നും ഈ സംഭവത്തെക്കുറിച്ച് പറഞ്ഞില്ലത്രെ.

പോലീസ് അന്വേഷിക്കുന്നു
കൊണാട്ട് പ്ലേസ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. കൂട്ടബലാത്സംഗത്തിന് അജ്ഞാതരായ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിയില്‍ പറഞ്ഞിരിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ എത്തിയ പോലീസ് സംഘം അവിടത്തെ ജീവനക്കാരെ ചോദ്യം ചെയ്തു. സംഭവദിവസം ഹോട്ടലിലെത്തിയ യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

യുവതിയുടെ വിവരം വേണം
പരാതിക്കാരിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി ദില്ലി പോലീസ് യു എസ് എംബസിയെയും ബന്ധപ്പെട്ടിട്ടുണ്ട്. യുവതി എന്തിനാണ് ദില്ലിയില്‍ വന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വിദേശികളായ വിനോദസഞ്ചാരികള്‍ക്ക് നേരെ ഇതാദ്യമായിട്ടല്ല ദില്ലിയില്‍ ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.












Click it and Unblock the Notifications