Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ വിടാന്‍ താല്‍പര്യമില്ലാതെ അമേരിക്കക്കാര്‍, ഒറ്റകാരണം, പ്രശ്‌നക്കാരനായി ട്രംപ്, വിശ്വാസമില്ല!!

ദില്ലി/വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് നിരവധി അമേരിക്കക്കാര്‍. എന്നാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ല. ഇവര്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ഇവരെ വിമാന മാര്‍ഗം തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഡൊണാള്‍ഡ് ട്രംപ്. അതിനായി പ്രത്യേക വിമാനങ്ങളും സജ്ജമാക്കുന്നുണ്ട്. എന്നാല്‍ കോണ്‍സുലേറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ഇവര്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഒരുങ്ങിയവര്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് സ്റ്റേറ്റ് പ്രിന്‍സിപ്പള്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഇയാന്‍ ബ്രൗണ്‍ലി പറഞ്ഞു. ഇവര്‍ക്കായി സീറ്റുകള്‍ വരെ സജ്ജമാണ്.

Recommended Video

cmsvideo
    Americans choose to stay in India | Oneindia Malayalam
    1

    അമേരിക്കയിലെ സാഹചര്യങ്ങളാണ് ഇവരെ പിന്തിരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഇതുവരെ 1 മില്യണ്‍ ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. 58348 പേര്‍ ഇതുവരെ മരിച്ചു. ഇന്ത്യയില്‍ ഇതുവരെ 31332 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1007 പേരാണ് മരിച്ചത്. രണ്ടാഴ്ച്ച മുമ്പ് നിരവധി പേര്‍ മടങ്ങാനായി താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബ്രൗണ്‍ലി പറയുന്നു. ഇവര്‍ വിമാനത്താവളത്തിലെത്താനും സജ്ജമായിരുന്നു. എന്നാല്‍ ഇവരെ പലതവണ വിളിച്ചിട്ടും മടങ്ങാന്‍ താല്‍പര്യമില്ലെന്നാണ് അറിയിച്ചതെന്ന് ബ്രൗണ്‍ലീ പറഞ്ഞു. ആറായിരത്തോളം പേരാണ് നാട്ടിലേക്ക് മടങ്ങാനുള്ളത്. നേരത്തെ നാലായിരം അമേരിക്കക്കാരെ ഇതുപോലെ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു.

    അതേസമയം ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞതും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് കാരണം. കൊറോണയെ ഇല്ലാതാക്കാന്‍ ശരീരത്തില്‍ അണുനാശിനി കുത്തിവെക്കണമെന്ന ട്രംപിന്റെ പരാമര്‍ശത്തിന് ശേഷം ട്രംപിലുണ്ടായിരുന്ന വിശ്വാസം അമേരിക്കന്‍ ജനതയ്ക്ക് നഷ്ടപ്പെട്ടെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. റോയിട്ടേഴ്‌സിന്റെ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 47 ശതമാനം പേരാണ് ട്രംപ് പറയുന്നത് വിശ്വസിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത് നേരത്തെയുള്ള കണക്കിനേക്കാള്‍ 15 ശതമാനം കുറവാണ്. 98 ശതമാനം പേരും ശരീരത്തില്‍ അണുനാശിനി കുത്തിവെക്കില്ലെന്ന് പറഞ്ഞു. ഇതില്‍ ഭൂരിഭാഗവും റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഡെമോക്രാറ്റുകളുമാണ് ഉള്ളത്.

    ഭൂരിഭാഗം അമേരിക്കക്കാരും കൊറോണവൈറസ് പടരുന്നതില്‍ കടുത്ത ആശങ്കയിലാണ്. 47 ശതമാനം പേര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. അതേസമയം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 44 ശതമാനം പേര്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വോട്ട് ചെയ്യുമെന്നാണ് പറഞ്ഞത്. 40 ശതമാനം പേര്‍ ട്രംപിനെ പിന്തുണച്ചു. ഇപ്പോള്‍ വോട്ടെടുപ്പ് നടന്നാല്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്നായിരുന്നു സര്‍വേ. അതേസമയം ട്രംപിന്റെ കോവിഡ് പ്രതിരോധത്തെ ഇന്ത്യയിലുള്ള അമേരിക്കക്കാരും വലിയ രീതിയില്‍ സ്വീകരിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. ഇവര്‍ നാട്ടിലേക്ക് മടങ്ങാതിരിക്കുന്നതിന് കാരണം ഇത് തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+