കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയിലെ ഗാന്ധി കുടുംബ ആശുപത്രിയില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചോ? സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
ഗാന്ധി ആശുപത്രിയില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചോ?

അമേഠി: രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ ആശുപത്രി അധികൃതര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ബിജെപി നേതാക്കള്‍ നുണ മാത്രം പറയുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രി ആര്‍ക്കും ചികിത്സ നിഷേധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

1

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ കാര്‍ഡുമായി ആശുപത്രിയിലെത്തിയ രോഗിയെ അധികൃതര്‍ മടക്കി അയച്ചെന്നായിരുന്നു ആരോപണം. ഇത് നരേന്ദ്ര മോദിയും സ്മൃതി ഇറാനിയും തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാക്കിയിരുന്നു. കേന്ദ്രത്തിന്റെ പദ്ധതിയായത് കൊണ്ടാണ് ആശുപത്രി അധികൃതര്‍ ഇയാളെ മടക്കി അയച്ചതെന്നും, ഈ രോഗി പിന്നീട് മരിച്ചെന്നും മോദി പറഞ്ഞിരുന്നു.

ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കേന്ദ്ര പദ്ധതി പ്രകാരം 200 രോഗികളെ ചികിത്സിച്ച് കഴിഞ്ഞെന്നും ആശുപത്രി ഡയറക്ടര്‍ എസ്എം ചൗധരി പറഞ്ഞു. നേരത്തെ വന്ന ഒരു വീഡിയോയില്‍ നിന്നാണ് ഈ ആരോപണം തുടങ്ങിയത്. ഒരാള്‍ തന്റെ അമ്മാവന് ആശുപത്രി ചികിത്സ നിഷേധിച്ചെന്നും, ഈ ആശുപത്രി രാഹുലിന്റെയാണെന്നും, അല്ലാതെ മോദിയുടെയും യോഗിയുടെയും അല്ലെന്ന് പറഞ്ഞെന്നുമാണ് ഇയാള്‍ വീഡിയോയില്‍ പറഞ്ഞു.

ഇത് വലിയ വിവാദമായിരുന്നു. രാഹുല്‍ തന്റെ നിലവാരം വീണ്ടും താഴ്ത്തിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ പരാമര്‍ശം. പിന്നീട് ഇത് മധ്യപ്രദേശിലെ പ്രചാരണത്തില്‍ മോദി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!

English summary
amethi hospital rejects pm modi accusation of turning away patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X