കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി അമേഠിയില്‍ വന്നതിന് തെളിവില്ല!

Google Oneindia Malayalam News

അമേഠി: കോണ്‍ഗ്രസ് കോട്ടയാണ് അമേഠി. കഴിഞ്ഞ പത്ത് വര്‍ഷമായി രാഹുല്‍ ഗാന്ധിയുടെ മണ്ഡലമാണ്. വീണ്ടും അമേഠിയില്‍ നിന്ന് മത്സരിക്കുകയാണ് രാഹുല്‍. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. തല്‍ക്കാലത്തേക്ക് പോലും രാഹുല്‍ ഗാന്ധി അമേഠിയില്‍ താമസിച്ചതിന് തെളിവില്ലെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞാല്‍ നിഷേധിക്കാന്‍ പറ്റുമോ. ജനങ്ങളാണ് പറയുന്നതെങ്കില്‍ എതിര്‍ പാര്‍ട്ടിക്കാര്‍ രാഷ്ട്രീയം പറയിപ്പിക്കുന്നതാണ് എന്നെങ്കിലും ആരോപിക്കാമായിരുന്നു.

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും അമേഠിയിലെ നിലവിലെ എം പിയും സ്ഥാനാര്‍ഥിയും ഒക്കെയായ രാഹുല്‍ ഗാന്ധിയാണ് അമേഠിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ നാണം കെട്ട് പോയത്. രാഹുല്‍ അമേഠിയില്‍ പോകുന്നേയില്ലെന്ന് ബി ജെ പി സ്ഥാനാര്‍ഥിയായ സ്മൃതി ഇറാനിയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായ കുമാര്‍ വിശ്വാസും ആരോപിക്കുന്നത് ശരിയാണ് എന്നല്ലേ ഇനി പൊതുജനം കരുതൂ.

rahul-gandhi

ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി അമേഠിയിലെ താമസക്കാരനാണ് എന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. തിരഞ്ഞെടുപ്പ് ചെലവുകള്‍ കാണിക്കാനായി രാഹുലിന് അമേഠിയില്‍ ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ഇതിനായി അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് രാഹുല്‍ അമേഠിയില്‍ താമസിക്കുന്നതായി തെളിവില്ലെന്ന് എസ് ഡി എം പറഞ്ഞത്. തല്‍ക്കാലത്തേക്ക് പോലും രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ താമസിച്ചതായി തെളിവില്ലത്രെ.

യുവരാജാവ് (രാഹുല്‍ ഗാന്ധി) കൊട്ടാരങ്ങളില്‍ താമസിക്കുകയും വോട്ട് പിടിക്കാന്‍ വേണ്ടി അമേഠിയില്‍ വന്നുപോകുകയും ചെയ്യുന്നു എന്ന് ആപ്പ് സ്ഥാനാര്‍ഥിയായ കുമാര്‍ വിശ്വാസിന്റെ പ്രധാനപ്പെട്ട ആക്ഷേപം. താന്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അമേഠിയില്‍ വീട് വെച്ച് അവിടെത്തന്നെ താമസിക്കും എന്നും വിശ്വാസ് പറയുന്നു. കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണ് ഉത്തര്‍ പ്രദേശിലെ അമേഠി.

English summary
Amethi officials reject Rahul Gandhi's residence proof application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X