കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് സ്റ്റേഷനുകളിലും മാധ്യമ വക്താക്കള്‍ വേണമെന്ന്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷ നുകളിലും മാധ്യമ വരക്താക്കളെ നിയമിയ്ക്കണമെന്ന് ശുപാര്‍ഷ. അമിക്കസ് ക്യൂറി ഗോപാല്‍ ശങ്കര നാരായണനാണ് സുപ്രീം കോടതിയില്‍ ശുപാര്‍ശ നല്‍കിയത്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് മാര്‍ഗ രേഖ കൊണ്ടു വരുന്നതിനെപ്പറ്റി സുപ്രീം കോടതി ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഗോപാല്‍ ശങ്കരനാരായണനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.

അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സംമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ പ്രകാരം പൊലീസിലെ തിരഞ്ഞെടുക്കപ്പെട്ട മാധ്യമ വക്താക്കള്‍ക്ക് മാത്രമേ മാധ്യമങ്ങളുമായി സംസാരിയ്ക്കാന്‍ പാടുള്ളൂ. മാത്രമല്ല അന്വേഷണത്തിലിരിയ്ക്കുന്ന കേസുകളുടെ വിവരങ്ങള്‍ അതത് ഘട്ടങ്ങളില്‍ മാത്രം പുറത്ത് വിടണം.

Supreme Court

അനാവശ്യ വെളിപ്പെടുത്തലുകള്‍ പാടില്ല. എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ മാധ്യമ വക്താക്കള്‍ക്ക് വാര്‍ത്താ സമ്മേളനം നടത്താനുള്ള അനുമതിയുള്ളൂ. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാവും ഇക്കാര്യത്തില്‍ സുപ്രീം കോടതി മാര്‍ഗ രേഖ തയ്യാറാക്കുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം വൈകാതെയുണ്ടാകും.

English summary
Amicus Curiae suggest supreme court to appoint Media Spokesperson in all Police Stations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X