കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യത്തില്‍ അഭിപ്രായ ഭിന്നത; പ്രധാനമന്ത്രിയേയും സോണിയയേയും കാണാന്‍ ഉദ്ധവ് താക്കറെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.

 uddhav-thackeray

കൂടിക്കാഴ്ച സംബന്ധിച്ച് എംപിയും ശിവസേന നേതാവുമായ സഞ്ജയ് റാവത്ത് ആണ് വെളിപ്പെടുത്തിയത്. അതേസമയം ഇത് വെറും കൂടിക്കാഴ്ച മാത്രമാണെന്നും മറ്റൊരു അര്‍ത്ഥവും കാണേണ്ടതില്ലെന്നും സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ സഖ്യത്തിനുള്ളില്‍ പൗരത്വ നിയമം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു.പൗരത്വ നിയമ ഭേദഗതിയേയും ദേശീയ ജനസംഖ്യ പട്ടികയേയും കോണ്‍ഗ്രസും എന്‍സിപിയും ശക്തമായി എതിര്‍ക്കുമ്പോഴും രണ്ടിനേയും പിന്തുണയ്ക്കുന്ന നിലപാടാണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ സ്വീകരിച്ചത്.

സിഎഎയും എന്‍ആര്‍സിയും വ്യത്യസ്തമാണെന്നും സിഎഎ നടപ്പാക്കുന്നതില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു ഉദ്ധവ് താക്കറെ പറഞ്ഞത്. എന്‍ആര്‍സിയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും അത് സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും ഉദ്ധവ് പറഞ്ഞിരുന്നു. അതേസമയം പൗരത്വ നിയമം സംബന്ധിച്ച് ശിവസേനയുമായി ചര്‍ച്ച നടത്തുമെന്നും വിഷയത്തില്‍ സഖ്യകക്ഷികള്‍ യോജിച്ച നിലപാട് സ്വീകരിക്കുമെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. നിയമം സംബന്ധിച്ച് സേനയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Amid Alliance issues Uddhav Thackeray To Meet PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X