Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് യുദ്ധ വിമാനം എഫ്16 വീഴ്ത്തിയതിന് തെളിവുണ്ട്; റഡാർ ചിത്രങ്ങൾ വ്യോമസേന പുറത്തുവിട്ടു!

ദില്ലി: പാക് യുദ്ധ വിമാനം വെടിവെച്ചു വീഴ്ത്തിയതിന്റെ തെളിവുമായി ഇന്ത്യ. പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചുവീഴ്ത്തിയതിനുള്ള തെളിവുകള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തവിട്ടു. റഡാർ ചിത്രങ്ങളാണ് വ്യോമസേന പുറത്ത് വിട്ടത്.

ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്താന്‍ യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമന്‍ പാക് യുദ്ധവിമാനമായ എഫ്-16 വെടിവച്ച് വീഴ്ത്തിയത്. തുടർന്ന് അഭിനന്ദർ വർധമാൻ പുുറത്തിയ വിമാനം തകർന്ന് പാകിസ്താനിലേക്ക് വീഴുകയും ചെയ്തിരുന്നു. അഭിനന്ദൻ പാകിസ്താൻ പിടിയിലാകുകയും ചെയ്തിരുന്നു.

F16

പുൽവാമ അക്രമത്തിന് ശേഷം ഇന്ത്യ പാലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ വ്യോമാക്രമണം ന‌ടത്തിയത്. പാകിസ്താന്റെ എഫ് 16 വിമാനം തകർന്നിട്ടില്ലെന്നായിരുന്നു പാകിസ്താൻ വാദം. തകര്‍ത്തെന്ന ഇന്ത്യന്‍ അവകാശവാദം തെറ്റാണെന്ന ആരോപണവുമായി അമേരിക്കന്‍ മാധ്യമവും രംഗത്തെത്തിയിരുന്നു.

അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാകിസ്താന്റെ എഫ്-16 വിമാനങ്ങളൊന്നും തകര്‍ന്നിട്ടില്ലെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് തെളിവായി ഇന്ത്യ വ്യോമാക്രമണത്തിന്റെ റഡാർ ചിത്രങ്ങൾ പുറത്ത് വിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+