മോദി കണ്ട സ്വപ്‌നങ്ങള്‍ കശ്മീരില്‍ യാഥാര്‍ത്ഥ്യമാകുന്നു... ഈ ഗ്രാമം ഇനി 'കാഷ്‌ലെസ്സ്'....
നോട്ട് നിരോധനത്തിന് ശേഷമുണ്ടായ പ്രതിസന്ധിയാണ് ഗ്രാമത്തില്‍ പൂര്‍ണ്ണമായും കറന്‍സി രഹിത ഇടപാടുകള്‍ നടപ്പിലാക്കാനുള്ള തീരുമാനത്തിന് കാരണം.
ശ്രീനഗര്‍: കാഷ്‌ലെസ്സ് ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി തുടങ്ങിയിരിക്കുന്നു. ജമ്മു കശ്മീരിലെ ലാനുറ ഗ്രാമത്തില്‍ ഇനി എല്ലാ പണമിടപാടുകളും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയായിരിക്കും. ജമ്മു കശ്മീരിലെ ആദ്യ കാഷ്‌ലെസ്സ് ഗ്രാമമെന്ന ഖ്യാതിയും ഇനി ലാനുറയ്ക്ക് സ്വന്തം.
നോട്ട് നിരോധനത്തിന് ശേഷമുണ്ടായ പ്രതിസന്ധിയാണ് ഗ്രാമത്തില്‍ പൂര്‍ണ്ണമായും കറന്‍സി രഹിത ഇടപാടുകള്‍ നടപ്പിലാക്കാനുള്ള തീരുമാനത്തിന് കാരണം. കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ഇലക്ട്രോണിക്ക് പെയ്മന്റ് സിസ്റ്റം (ഇപിഎസ്) ഉപയോഗിക്കാനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്.
ഗ്രാമത്തിലെ വ്യാപാര സ്ഥാപനങ്ങളിലും, മാര്‍ക്കറ്റുകളിലും ഇലക്ട്രോണിക്ക് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.

ബുധ്ഗാം ജില്ലയില്‍...
മധ്യ കശ്മീരിലെ ബുധ്ഗാം ജില്ലയിലാണ് ലാനുറ എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ ആദ്യത്തെ കാഷ്‌ലെസ്സ് ഗ്രാമമെന്ന പേരും ഇനി ലാനുറയ്ക്ക് സ്വന്തം.

ഇലക്ട്രോണിക്ക് പെയ്മന്റ് സിസ്റ്റം
ഭൂരിപക്ഷം ഗ്രാമീണര്‍ക്കും ഇലക്ട്രോണിക്ക് പെയ്‌മെന്റ് സിസ്റ്റം ഉപോഗിക്കാനുള്ള പരിശീലനം അധികൃതര്‍ നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ഗ്രാമത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക്ക് പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയത്.

എല്ലാം വേഗത്തില്‍
150ഓളം പരിശീലകരാണ് ഇലക്ട്രേണിക്ക് പെയ്മന്റ് സിസ്റ്റം ഉപോഗിക്കാന്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പരിശീലനം നല്‍കിയത്.

പൂര്‍ണ്ണ പിന്തുണ
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററും (എന്‍ഐസി) സിഎസ്‌സി ഇ-ഗവേര്‍ണന്‍സ് സര്‍വ്വീസസ് ഇന്ത്യ ലിമിറ്റഡും ചേര്‍ന്നാണ് ലാനുറയെ കാഷ്‌ലെസ്സാക്കുനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.












Click it and Unblock the Notifications