രാജസ്ഥാനില്‍ സഖ്യ സാധ്യത തേടി സച്ചിന്‍ പൈലറ്റ്! സമാനമനസ്കരായ ബിജെപി വിരുദ്ധര്‍ക്ക് ക്ഷണം
രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുമ്പോള്‍ സഖ്യ സാധ്യത തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. ഇതുവരെ കേവല ഭൂരിപക്ഷത്തിന് വേണ്ട 100 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. നിലവില്‍ 98 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് സമാനമനസ്കരായ ബിജെപി വിരുദ്ധ പാര്‍ട്ടികളെ സച്ചിന്‍ പൈലറ്റ് സ്വാഗതം ചെയ്തത്.

രാജസ്ഥാനില്‍ ബിജെപി 70 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ള പാര്‍ട്ടികള്‍ 26 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഇതില്‍ രണ്ട് സീറ്റുകളില്‍ സിപിഎമ്മും മൂന്ന് സീറ്റുകളില്‍ ബിഎസ്പിയും ആര്‍എല്‍പി നാല് സീറ്റുകളിലും ഭാരതീയ ട്രൈബല്‍ പാര്‍ട്ടി ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
Recommended Video

ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ചത്ര സ്വാധീനം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നാണ് പ്രധാന വിലയിരുത്തല്‍. ബിജെപി വിരുദ്ധ വോട്ടുകള്‍ വേണ്ടവിധം സമാഹരിക്കാന്‍ കഴിയാതിരുന്നതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയുമെല്ലാം തിരിച്ചടിയായി വിലയിരുത്തുന്നുണ്ട്. ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ അവസാന നിമിഷം മോദിയെ കളത്തിലിറക്കിയതും പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിയും കോണ്‍ഗ്രസ് തേരോട്ടം തടയാന്‍ ബിജെപിയെ സഹായിച്ചെന്നാണ് കണക്കാക്കുന്നത്. അതേസമയം സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് നാളെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും.












Click it and Unblock the Notifications