Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ തുടങ്ങി.. പിന്നില്‍ അണിനിരന്ന് മറ്റ് പാര്‍ട്ടികളും; വീണ്ടും പ്രതിപക്ഷ ഐക്യത്തിന്റെ കാഹളമോ..?

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ വീണ്ടും പ്രതിപക്ഷത്ത് ഐക്യത്തിന്റെ നീക്കങ്ങള്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ 19 പ്രതിപക്ഷ കക്ഷികളാണ് തീരുമാനിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്ക് എതിരെ പ്രതിപക്ഷത്തെ കക്ഷികളെല്ലാം ഒന്നിച്ച് നിന്ന് ചോദ്യം ചെയ്തിരുന്നു.

അതിന് ശേഷം വീണ്ടും പ്രതിപക്ഷത്തെ പ്രധാന കക്ഷികളെല്ലാം ഒന്നിച്ചിരിക്കുകയാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടെ ഡ്രൈവിംഗ് സീറ്റിലെത്തിയ കോണ്‍ഗ്രസ് തന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച ചര്‍ച്ച മറ്റൊരു തരത്തിലേക്ക് വഴി തിരിച്ചുവിട്ടത് എന്നതും ശ്രദ്ധേയമാണ്. പാര്‍ലമെന്റിന്റെ പുതിയ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28ന് ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പ്രഖ്യാപിച്ചതാണ് എല്ലാത്തിന്റേയും തുടക്കം.

OPPOSITUIN UNITY

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് എന്ന് പറഞ്ഞ് കൊണ്ട് രാഹുല്‍ ഗാന്ധി തന്നെ ചര്‍ച്ചക്ക് തുടക്കമിട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആകട്ടെ ഒരു പടി കൂടി മുന്നോട്ട് പോയി. ബി ജെ പിയും പ്രധാനമന്ത്രിയും ദളിത് വിരുദ്ധരും പിന്നാക്കക്കാരും ആണെന്നും അതിനാലാണ് രാഷ്ട്രപതിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാത്തത് എന്നും ഖാര്‍ഗെ തുറന്നടിച്ചു.

പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിട്ടില്ലെന്നും നിലവിലെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് അതിന്റെ തുടര്‍ച്ചയാണ് എന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കളും ഇത് ഏറ്റെടുത്തു. ദല്‍ഹിയിലെ നിയമനങ്ങളില്‍ സുപ്രീം കോടതി ദല്‍ഹി സര്‍ക്കാരിന് നല്‍കിയ അധികാരം അട്ടിമറിക്കുന്ന ഓര്‍ഡിനന്‍സ് വിഷയത്തില്‍ പ്രതിപക്ഷം ഭിന്നതയിലാണ്.

പ്രതിപക്ഷ പാര്‍ട്ടികളായ ജെ ഡി യു, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (താക്കറെ) എന്നിവര്‍ ആം ആദ്മി സര്‍ക്കാരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഇതില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. എങ്കിലും പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസിന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് ബി ജെ പി തീരുമാനം.

കൊളോണിയല്‍ പൈതൃകത്തിനെതിരായ ഒരു പ്രതിരൂപമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം എന്നതാണ് ബി ജെ പി മുന്നോട്ടു വെക്കുന്ന പ്രധാന പോയന്റ്. ദേശീയതയോടും രാജ്യത്തെ തൊഴിലാളികള്‍ ചെയ്യുന്ന ജോലിയോടും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബഹുമാനമില്ല എന്ന് പറഞ്ഞാണ് ബി ജെ പി ഇതിന് തിരിച്ചടി നല്‍കുന്നത്. അതിനിടെ ടി ഡി പി, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബി ജെ ഡി എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ഡി എം കെ, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ ഡി യു, എന്‍ സി പി, ശിവസേന (താക്കറെ), സമാജ്വാദി പാര്‍ട്ടി, ആര്‍ ജെ ഡി, മുസ്ലിം ലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ് (എം), ആര്‍ എസ് പി, ആര്‍ എല്‍ ഡി, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടി എന്നിവരാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുന്ന പാര്‍ട്ടികള്‍. ബി ആര്‍ എസ് നാളെ നിലപാട് വ്യക്തമാക്കും എന്ന് അറിയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+