കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയുടെ മറവില്‍ ഓണ്‍ലൈന്‍ കൊള്ള: ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് വില കത്തിക്കയറി! നടപടിയെന്ന് കമ്പനി

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഭീതിക്കിടെ ഹാന്‍ഡ് സാനിറ്റൈസറുകളുടെ പേരില്‍ ഓണ്‍ലൈന്‍ കൊള്ള. 30 മില്ലിയുടെ ഹാന്‍ഡ് സാനിറ്റൈസറിന്റെ വിലയാണ് ഒറ്റയടിക്ക് 16 ഇരട്ടിയാക്കി ഉയര്‍ത്തിട്ടുള്ളത്. കൊറോണ വൈറസ് ബാധ ഭീഷണി ഒഴിവാക്കാന്‍ കൈകള്‍ ശുചിയായി സൂക്ഷിക്കാനാണ് ഡോക്ടര്‍മാരും ആരോഗ്യരംഗത്തെ വിദഗ്ധരും നല്‍കുന്ന നിര്‍ദേശം. ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ സാനിറ്റൈസറുകള്‍ വാങ്ങുന്നവരുടെ ​എണ്ണത്തിലും കുത്തനെ വര്‍ധനവുണ്ടായിരുന്നു.

കൊറോണഭീതി: വിദേശികള്‍ക്ക് വിലക്കുമായി അരുണാചല്‍പ്രദേശ്, പെര്‍മിറ്റ് നിര്‍ത്തലാക്കി സര്‍ക്കാര്‍.. കൊറോണഭീതി: വിദേശികള്‍ക്ക് വിലക്കുമായി അരുണാചല്‍പ്രദേശ്, പെര്‍മിറ്റ് നിര്‍ത്തലാക്കി സര്‍ക്കാര്‍..

ഹിമാലയയുടെ സൂപ്പര്‍ ഹില്‍സ് 30 മില്ലിക്ക് 999 രൂപയാണ് ഫ്ലിപ്പ് കാര്‍ട്ട് ഈടാക്കുന്നത്. വിവിധ വില്‍പ്പനക്കാര്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുകയാണെന്നാണ് ഫ്ലിപ്പ്കാര്‍ട്ട് കസ്റ്റമര്‍ കെയര്‍ നല്‍കുന്ന വിശദീകരണം. നിരവധി ഉപയോക്താക്കളാണ് ഇതെക്കുറിച്ച് പരാതിയുമായി ട്വിറ്ററുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ രംഗത്തത്തെത്തിയിട്ടുള്ളത്.

sanitizer-15

സാനിറ്റൈസറുകള്‍ ഏറ്റവുമധികം ആവശ്യമുള്ള സമയത്താണ് ഉയര്‍ന്ന നിരക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്നതെന്നാണ് ജനങ്ങള്‍ ഉന്നയിക്കുന്ന പരാതി. എംആര്‍പിയെയ്ക്കാള്‍ അധികം നിരക്ക് ഈടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു.

ഈ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹിമാലയ കമ്പനി ട്വീറ്റില്‍ അറിയിച്ചു. അതേസമയം ഹിമാലയ പ്യൂര്‍ഹാന്‍ഡ്സ് ഹാന്‍ സാനിറ്റൈസറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല. തേര്‍ഡ് പാര്‍ട്ടി വില്‍പ്പനക്കാരാണ് സാനിറ്റൈസറിന്റെ വില അനധികൃതമായി വര്‍ധിപ്പിച്ചതെന്ന് ഹിമാലയ കമ്പനി വ്യക്തമാക്കി. ഇത്തരം അനധികൃത നീക്കങ്ങശെ നിയമം കൊണ്ട് നേരിടുമെന്നും ഹിമാലയ ട്വീറ്റില്‍ വ്യക്തമാക്കി.

കേരളത്തില്‍ ഒരേ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനകം 40ലെത്തിയിട്ടുണ്ട്. ഇറ്റലിയില്‍ നിന്ന് അടുത്ത കാലത്ത് തിരിച്ചെത്തിയ മൂന്ന് പേരുള്‍പ്പെടെ അ‍ഞ്ച് പേര്‍ക്കാണ് പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഏറ്റവുമൊടുവില്‍ തമിഴ്നാട്ടില്‍ നിന്നാണ് രോഗം സ്ഥിരീകരിച്ചത്.

English summary
Amid CoronaVirus Spread, Hand Sanitizers Become more Costlier Online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X