കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിന് ശേഷം ചൈനയിൽ നിന്ന് പുതിയൊരു വൈറസ്: ഐസിഎംആർ മുന്നറിയിപ്പ്,പനിയ്ക്കും മെനിജ്ഞൈറ്റിസിനും കാരണം

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനയിൽ നിന്നുള്ള പുതിയ വൈറസ് ബാധയെക്കുറിച്ച് മുന്നറിയിപ്പുമായി ഐസിഎംആർ. ക്യാറ്റ് ക്യൂ ('Cat Que Virus) വൈറസിനെക്കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിലവിൽ ചൈനയിലും വിയറ്റ്നാമിലും റിപ്പോർട്ട് ചെയ്തിട്ടുള്ള വൈറസ് ബാധ ഇന്ത്യയിലും വ്യാപിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് മുന്നറിയിപ്പ്.

ശിവസേന വീണ്ടും എൻഡിഎയിലേക്ക് വരണം, അല്ലെങ്കിൽ ശരത് പവാർ: അത്താവലെ!! മുന്നോട്ടുവെച്ചത് നിർണായക ഫോർമുലശിവസേന വീണ്ടും എൻഡിഎയിലേക്ക് വരണം, അല്ലെങ്കിൽ ശരത് പവാർ: അത്താവലെ!! മുന്നോട്ടുവെച്ചത് നിർണായക ഫോർമുല

പനി, മെനിഞ്ജൈറ്റിസ്, പിഡിയാട്രിക്സ് എൻസഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് വൈറസ് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ പന്നികളിലും ക്യൂലക്സ് ഇനത്തിൽപ്പെട്ട കൊതുകുകളിലുമാണ് വൈറസിന്റെ സാന്നിധ്യം കണ്ടുവരുന്നത്. ക്യൂലക്സ് കൊതുകുകളിൽ നിന്ന് രോഗം വ്യാപിക്കാനുള്ള സാധ്യതയാണ് ഐസിഎംആർ മുന്നോട്ടുവെക്കുന്നത്.

-chikungunya-8

Recommended Video

cmsvideo
ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പുതിയ ലക്കത്തിൽ ഈ വൈറസ് ബാധയെക്കുറിച്ചുള്ള പഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ലും 2017ലും നടത്തിയ പരിശോധനകളിലായി ഇന്ത്യയിൽ രണ്ട് പേരിൽ ഈ വൈറസിന്റെ ആന്റിബോഡി കണ്ടെത്തുകയും ചെയ്തിരുന്നു. 883 സെറം സാമ്പിളുൾ പരിശോധിച്ചതിൽ രണ്ട് പേരിലാണ് ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. പിന്നീടാണ് മനസ്സിലായത് ഈ രണ്ട് പേരിലും മുമ്പ് ക്യാറ്റ് ക്യൂ വൈറസ് ബാധിച്ചിട്ടുണ്ടെന്ന്. ഇന്ത്യൻ കൊതുവർഗ്ഗങ്ങളായ ഈഡിസ് ഈജിപ്തി, ട്രൈറ്റേനിയർഹിഞ്ചസ്, ക്വിൻക്വിഫേഷ്യാറ്റസ് എന്നിവ വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ളവയാണെന്നും ഐസിഎംആറിന്റെ പഠനം ചൂണ്ടിക്കാണിക്കുന്നു.

English summary
Amid Covid scare another virus from China has potential to cause disease in India: ICMR Amid Covid scare another virus from China has potential to cause disease in India: ICMR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X