കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്ക് ദളിത് പ്രേമം; കോണ്‍ഗ്രസിനെ കൊട്ടി പ്രസംഗം, ബിജെപി അംബേദ്കറുടെ വഴിയില്‍

Google Oneindia Malayalam News

ദില്ലി: ദളിത് പ്രക്ഷോഭത്തില്‍ രാജ്യം പ്രക്ഷുബ്ദമായിരിക്കെ, ദളിതുകളെ കൈയ്യിലെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സര്‍ക്കാര്‍ ഡോ. ബാബാ സാഹിബ് അംബേദ്കറുടെ വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് മോദി പറഞ്ഞു. ബിജെപി ഭരണകൂടം അംബേദ്കറെ ആദരിച്ചതു പോലെ ഒരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും മോദി അവകാശപ്പെട്ടു.

Modi

ഭരണഘടനാ ശില്‍പ്പിയാണ് അംബേദ്കര്‍. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാതയാണ് അദ്ദേഹത്തിന്റേത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ഇതേ വഴി തന്നെയാണ് ബിജെപി സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നതെന്ന് മോദി പറഞ്ഞു. നിരവധി ബിജെപി നേതാക്കള്‍ ദളിതുകളുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നെങ്കിലും മോദി ആദ്യമായിട്ടാണ് വിഷയത്തില്‍ സംസാരിക്കുന്നത്. ദളിതുകളുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുമെന്ന് മോദി പരോക്ഷമായി സൂചിപ്പിച്ചു.

ദളിത് പ്രക്ഷോഭത്തിനിടെ നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവവുമുണ്ടായിരുന്നു. മധ്യപ്രദേശിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദളിത് പ്രക്ഷോഭത്തിന് പിന്നില്‍ മായാവതിയുടെ പാര്‍ട്ടി നേതാവാണെന്നാണ് ഉത്തര്‍ പ്രദേശ് പോലീസ് പറഞ്ഞത്.

ദളിതുകളെ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് മാറ്റിനിര്‍ത്തുക എന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രഖ്യാപിത ലക്ഷ്യമാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ഇതിനെതിരെ രംഗത്തുവന്ന ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ്, അംബേദ്കറുമായി ബന്ധപ്പെടുത്തി രാഷ്ട്രീയം കളിക്കുന്നത് കോണ്‍ഗ്രസാണെന്ന് തിരിച്ചടിച്ചു.

എസ് സി/എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീംകോടതി ചില മാനദണ്ഡങ്ങള്‍ കൊണ്ടുവന്നതാണ് ദളിത് പ്രക്ഷോഭത്തിന് കാരണം. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ സുപ്രിംകോടതി റദ്ദാക്കിയിട്ടില്ല.

English summary
Amid Dalit anger, Narendra Modi speaks out on Ambedkar, takes dig at Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X