'ഇഹ്സാന്റെ പ്ലേറ്റ് അവന് തന്നെ വൃത്തിയാക്കണം'; അമ്മമാര്‍ സ്വപ്നങ്ങളെ ത്യജിക്കേണ്ടതില്ലെന്ന് സാനിയ
ഇന്ത്യന്‍ ടെന്നീസിനെ ലോകത്ത് അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് സാനിയ മിര്‍സ. വിരമിച്ചെങ്കിലും പതിറ്റാണ്ടുകളായി ഇന്ത്യന്‍ ടെന്നീസിന്റെ മുഖമായി സാനിയ മിര്‍സ തുടരുകയാണ്. ഭര്‍ത്താവും പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ മകന് ഇഹ്സാന്‍ മിര്‍സ മാലിക്കിനെ കുറിച്ച് വാചാലയാവുകയാണ് സാനിയ മിര്‍സ.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സാനിയ മിര്‍സ മകനെ കുറിച്ച് പറയുന്നത്. മകനെ ലിംഗ സമത്വത്തെ കുറിച്ച് ബോധവാനാക്കിയാണ് തങ്ങള്‍ വളര്‍ത്തുന്നത് എന്ന് സാനിയ മിര്‍സ പറയുന്നു. പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും ലഭിക്കേണ്ട തുല്യ അവസരങ്ങളെക്കുറിച്ച് താന്‍ എപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട് എന്ന് സാനിയ മിര്‍സ ചൂണ്ടിക്കാട്ടി.

'സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സ്ത്രീകളെ പഠിപ്പിക്കുന്നതുപോലെ, ആണ്‍കുട്ടികളെയും പഠിപ്പിക്കണം. കാരണം തുല്യതയുള്ള സമൂഹം നിര്‍മിക്കാന്‍ രണ്ട് കൂട്ടര്‍ക്കും അവബോധം ആവശ്യമാണ്. ഇഹ്സാന്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ അവന് തന്റെ പ്ലേറ്റ് എടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാനൊരു ആണ്‍കുട്ടിയാണ്, അതുകൊണ്ട് എന്റെ സാധനങ്ങള്‍ എടുക്കേണ്ടതില്ല എന്നത് എന്റെ വീട്ടില്‍ നടക്കില്ല,' സാനിയ മിര്‍സ പറയുന്നു.
അതൊക്കെ ബോധപൂര്‍വ്വം ചെയ്യുന്ന കാര്യങ്ങളാണെന്നും ഇക്കാര്യത്തില്‍ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമൊന്നുമില്ലെന്ന് അവനെ മനസ്സിലാക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നു എന്നും സാനിയ കൂട്ടിച്ചേര്‍ത്തു. അതൊക്കെ ഈ പ്രായത്തില്‍ തന്നെ മനസിലാക്കേണ്ട കാര്യങ്ങളാണ്. എല്ലാവരും തുല്യരാണെന്ന് അവനെ ബോധ്യപ്പെടുത്താന്‍ വേണ്ട കാര്യങ്ങളൊക്കെ തങ്ങള്‍ ചെയ്യുന്നുണ്ട് എന്നും സാനിയ വ്യക്തമാക്കി.
അതേസമയം അമ്മയോ ഭാര്യയോ ആയിക്കഴിഞ്ഞാല്‍ ഒരു സ്ത്രീയുടെ സ്വപ്നം അവസാനിക്കുന്നില്ലെന്നും സാനിയ പറഞ്ഞു. ഒരു അമ്മ കുട്ടിയെ സ്നേഹിക്കുന്നത് പോലെ മറ്റാര്‍ക്കും കുട്ടിയെ സ്നേഹിക്കാന്‍ കഴിയില്ല എന്നെനിക്കറിയാം. എന്നാല്‍ നിങ്ങള്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം. എല്ലാ ദിവസവും സ്വയം ത്യാഗം ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലാക്കണം. മക്കളെ സുരക്ഷിതരാക്കി കൊണ്ട് സ്വന്തം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഇടം കണ്ടെത്തണം, സാനിയ പറഞ്ഞു.
ഒരു കുട്ടിയുണ്ടാകുമ്പോള്‍ നിങ്ങളുടെ ജീവിതം അവസാനിക്കില്ലെന്ന് അമ്മമാര്‍ ഓര്‍ക്കണം. അതൊരു തുടക്കം മാത്രമാണ്. നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടായി എന്നതിന്റെ പേരില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ ഉപേക്ഷിക്കരുത്. സ്വപ്നങ്ങള്‍ ഉപേക്ഷിക്കാതിരുന്നാല്‍ കുട്ടി നിങ്ങളെ കൂടുതല്‍ ബഹുമാനിക്കുകയാണ് ചെയ്യുക. സ്വപ്നം കാണാനും സ്വയം സ്നേഹിക്കാനും നിങ്ങള്‍ക്ക് എപ്പോഴും അനുവാദമുണ്ട്.
'അമ്മയായതുകൊണ്ട് മാത്രം നിങ്ങള്‍ ഈ ലോകത്ത് അപ്രസക്തമാകില്ല. അമ്മയാകുന്നത് ഞാന്‍ ആരാണ് എന്നതിന്റെ വളരെ പ്രധാനപ്പെട്ട ഭാഗം തന്നെയാണ്. എന്നാല്‍ അത് മാത്രമല്ല എന്റെ ഐഡന്റിറ്റി. ഞാന്‍ ഒരു മകളാണ്, സഹോദരിയാണ്. മറ്റെന്തിനേക്കാളും ഞാന്‍ സാനിയ മിര്‍സയാണ്. ഞാന്‍ ഒരു ടെന്നീസ് കളിക്കാരിയാണ്,' സാനിയ കൂട്ടിച്ചേര്‍ത്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications