വരള്‍ച്ച കാണാനെത്തിയ മുഖ്യമന്ത്രിയുടെ കാറ് പോകാന്‍ കുടിവെള്ളമൊഴിച്ച് കഴുകിയ റോഡ്!!!
ബെംഗളൂരു: ഒരു ദിവസത്തെ ആവശ്യങ്ങള്‍ക്കായി ഒരു ബക്കറ്റ് വെള്ളം പോലും കിട്ടാതെ വലയുകയാണ് കര്‍ണാടകയുടെ പല ഭാഗത്തും ജനങ്ങള്‍. അപ്പോഴാണ് വരള്‍ച്ചാ ബാധിത പ്രദേശ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വേണ്ടി കുടിവെള്ളം ഉപയോഗിച്ച് റോഡ് കഴുകി വൃത്തിയാക്കുന്നത്. കണ്ടുനിന്ന ജനങ്ങള്‍ക്ക് ദേഷ്യം വന്നാല്‍ കുറ്റം പറയാന്‍ പറ്റുമോ.
വടക്കന്‍ കര്‍ണാടകയിലെ ഭാഗല്‍കോട്ട് ജില്ലയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഭാഗല്‍കോട്ടിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള വഴിയിലെ പൊടി ഒഴിവാക്കാന്‍ വേണ്ടിയാണ് റോഡില്‍ വെള്ളമൊഴിച്ച് കഴുകിയത് എന്നാണ് വിശദീകരണം. തിങ്കളാഴ്ചയാണ് സിദ്ധരാമയ്യ ഭാഗല്‍കോട്ട് സന്ദര്‍ശിച്ചത്.

വരള്‍ച്ച കൊണ്ട് പൊറുതിമുട്ടിയ ഭാഗങ്ങളില്‍ സിദ്ധരാമയ്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി രണ്ട് ടാങ്കര്‍ വെള്ളമാണത്രെ റോഡിലൊഴിച്ചത്. ഭാഗല്‍കോട്ടിലെ ബിലാഗി താലൂക്കില്‍ ബാദഗണ്ഡിയിലാണ് സിദ്ധരാമയ്യ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയ മുഖ്യമന്ത്രി തങ്ങളോട് സംസാരിച്ചില്ല എന്ന പരിഭവമാണ് നാട്ടുകാര്‍ക്ക്. ഉദ്യോഗസ്ഥരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് സിദ്ധരാമയ്യ ചെയ്തതെന്നും ഇവര്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വെറും ഫോട്ടോഷൂട്ട് മാത്രമാണ് എന്നാണ് കര്‍ണാടകയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നത്. അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ വരള്‍ച്ചാ ബാധിത പ്രദേശ സന്ദര്‍ശിക്കുന്നതിനിടെ സെല്‍ഫിയെടുത്ത മന്ത്രി പങ്കജെ മുണ്ടെയും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മറ്റൊരു മന്ത്രിയായ ഏക്നാഥ് ഗോഡ്സെയ്ക്ക് ഹെലിപാഡ് നിര്‍മിക്കാന്‍ വേണ്ടി ജലം പാഴാക്കിയതും വിവാദമായിരുന്നു.
WATCH (18/04/16):Water being sprinkled on road in Bagalkot before K'taka CM Siddaramaiah's visit to drought-hit areahttps://t.co/7YyEwm9oaj
— ANI (@ANI_news) April 19, 2016
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications