കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരള്‍ച്ച കാണാനെത്തിയ മുഖ്യമന്ത്രിയുടെ കാറ് പോകാന്‍ കുടിവെള്ളമൊഴിച്ച് കഴുകിയ റോഡ്!!!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ഒരു ദിവസത്തെ ആവശ്യങ്ങള്‍ക്കായി ഒരു ബക്കറ്റ് വെള്ളം പോലും കിട്ടാതെ വലയുകയാണ് കര്‍ണാടകയുടെ പല ഭാഗത്തും ജനങ്ങള്‍. അപ്പോഴാണ് വരള്‍ച്ചാ ബാധിത പ്രദേശ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വേണ്ടി കുടിവെള്ളം ഉപയോഗിച്ച് റോഡ് കഴുകി വൃത്തിയാക്കുന്നത്. കണ്ടുനിന്ന ജനങ്ങള്‍ക്ക് ദേഷ്യം വന്നാല്‍ കുറ്റം പറയാന്‍ പറ്റുമോ.

<strong>വരള്‍ച്ചബാധിത പ്രദേശത്ത് സെല്‍ഫി; ഈ പങ്കജ മുണ്ടെ പണ്ടേ വിവാദനായിക!</strong>വരള്‍ച്ചബാധിത പ്രദേശത്ത് സെല്‍ഫി; ഈ പങ്കജ മുണ്ടെ പണ്ടേ വിവാദനായിക!

വടക്കന്‍ കര്‍ണാടകയിലെ ഭാഗല്‍കോട്ട് ജില്ലയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഭാഗല്‍കോട്ടിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള വഴിയിലെ പൊടി ഒഴിവാക്കാന്‍ വേണ്ടിയാണ് റോഡില്‍ വെള്ളമൊഴിച്ച് കഴുകിയത് എന്നാണ് വിശദീകരണം. തിങ്കളാഴ്ചയാണ് സിദ്ധരാമയ്യ ഭാഗല്‍കോട്ട് സന്ദര്‍ശിച്ചത്.

water-crisis-

വരള്‍ച്ച കൊണ്ട് പൊറുതിമുട്ടിയ ഭാഗങ്ങളില്‍ സിദ്ധരാമയ്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി രണ്ട് ടാങ്കര്‍ വെള്ളമാണത്രെ റോഡിലൊഴിച്ചത്. ഭാഗല്‍കോട്ടിലെ ബിലാഗി താലൂക്കില്‍ ബാദഗണ്ഡിയിലാണ് സിദ്ധരാമയ്യ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയ മുഖ്യമന്ത്രി തങ്ങളോട് സംസാരിച്ചില്ല എന്ന പരിഭവമാണ് നാട്ടുകാര്‍ക്ക്. ഉദ്യോഗസ്ഥരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് സിദ്ധരാമയ്യ ചെയ്തതെന്നും ഇവര്‍ പറയുന്നു.

siddaramaiah

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വെറും ഫോട്ടോഷൂട്ട് മാത്രമാണ് എന്നാണ് കര്‍ണാടകയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നത്. അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ വരള്‍ച്ചാ ബാധിത പ്രദേശ സന്ദര്‍ശിക്കുന്നതിനിടെ സെല്‍ഫിയെടുത്ത മന്ത്രി പങ്കജെ മുണ്ടെയും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മറ്റൊരു മന്ത്രിയായ ഏക്‌നാഥ് ഗോഡ്‌സെയ്ക്ക് ഹെലിപാഡ് നിര്‍മിക്കാന്‍ വേണ്ടി ജലം പാഴാക്കിയതും വിവാദമായിരുന്നു.

English summary
Even though some parts of north Karnataka are reeling under drought and acute water shortage, but for the visit of state chief minister Siddaramaiah, the roads leading to Bagalkot district were sprinkled with water to make them "dust-free".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X