കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രതിഷേധങ്ങളെ തള്ളി പ്രധാനമന്ത്രി: കാർഷിക നിയമം കർഷകരെ ശാക്തീകരിക്കും

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യതലസ്ഥാനത്ത് അതിശക്തമായ സമരങ്ങള്‍ നടന്നു വരുമ്പോള്‍ നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നിയമം ഒരു വലിയ കമ്പോളത്തിനുള്ള അവസരങ്ങള്‍ നല്‍കി കര്‍ഷകരെ ശാക്തീകരിക്കുന്നതിനോടൊപ്പം നിയമപരിരക്ഷയും ഉറപ്പ് വരുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കർഷകര്‍ക്ക് പ്രയോജനപ്പെടുന്നതിന് വേണ്ടായണ് പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവന്നിട്ടുള്ളത് വരും ദിവസങ്ങളിൽ ഈ പുതിയ നിയമങ്ങളുടെ പ്രയോജനങ്ങൾ നമുക്ക് കാണുകയും അനുഭവിക്കുകയും ചെയ്യാന്‍ കഴിയും-വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സി പി എം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടു; ബി ജെ പി സ്ഥാനാര്‍ഥിയായി ജനവിധി തേടി ജ്യോത്സനസി പി എം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടു; ബി ജെ പി സ്ഥാനാര്‍ഥിയായി ജനവിധി തേടി ജ്യോത്സന

ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍കര്‍ക്ക് അനുവദിച്ചിട്ടുണ്ട്. കര്‍ഷകരെ വഴിതെറ്റിക്കാന്‍ ചിലര്‍ ശമിക്കുന്നെന്നും കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണ്. കര്‍ഷക നിയമം ഭേദഗതി ചെയ്തത് കര്‍ഷകരെ ശാക്തീകരിക്കാനാണെന്നും മോദി അവകാശപ്പെട്ടു. സര്‍ക്കാറിന്‍റെ എന്ത് തീരുമാനത്തേയും എതിര്‍ക്കുക എന്നത് ഇപ്പോഴത്തെ ഒരു പുതിയ പ്രവണതയാണ്. കിംവദന്തികള്‍ ആണ് എതിര്‍പ്പിന്‍റെ അടിസ്ഥാനം. തീരുമാനം ശരിയാണെങ്കിലും ഒരിക്കലും സംഭവിക്കാത്തതോ ആയ കാര്യങ്ങളെക്കുറിച്ചും മറ്റ് പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നുമുള്ള പ്രചാരണം നടക്കുന്നു. കാര്‍ഷിക ബില്ലിന്‍റെ കാര്യത്തിലും അത് തന്നെയാണ് നടന്നതെന്നും പ്രധാനമന്ത്രി പറയുന്നു.

 modi-

സ്വാമിനാഥൻ കമ്മീഷൻ അനുസരിച്ച് കർഷകർക്ക് 1.5 മടങ്ങ് കൂടുതൽ എംഎസ്പി നൽകാമെന്ന വാഗ്ദാനം പാലിക്കപ്പെട്ടു. ഈ വാഗ്ദാനം കടലാസിൽ മാത്രം ഒതുങ്ങിയില്ല, ആനുകൂല്യം കർഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തുകയും ചെയ്തു. "വാരണാസിയിലെ നശിച്ചു പോയ ചരക്ക് കേന്ദ്രം പുനഃസ്ഥാപിച്ചതോടെ ഇപ്പോൾ ഇവിടെയുള്ള കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ എളുപ്പത്തിൽ സംഭരിക്കാനും വിൽക്കാനുമുള്ള സൗകര്യം ലഭിച്ചു. ഈ സംഭരണ ​​ശേഷി കാരണം, ആദ്യമായി ഇവിടെ നിന്നും കർഷകരുടെ ഉൽ‌പ്പന്നങ്ങൾ വലിയ അളവിൽ കയറ്റുമതി ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കര്‍ഷകര്‍ , പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്; ദില്ലിയിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുംപിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കര്‍ഷകര്‍ , പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്; ദില്ലിയിലേക്കുള്ള പ്രവേശനം തടസപ്പെടുത്തും

 സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ റെഡ് അലേർട്ട് , മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ റെഡ് അലേർട്ട് , മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Recommended Video

cmsvideo
Farmers protest becoming stronger | Oneindia Malayalam

കെഎസ്‌ഫ്‌ഇ വിജിലന്‍സ്‌ റെയ്‌ഡ്‌; വിജിലന്‍സിനെ ശാഖകളില്‍ കയറ്റരുത്‌;കടുത്ത നിലപാടുമായി ധനമന്ത്രികെഎസ്‌ഫ്‌ഇ വിജിലന്‍സ്‌ റെയ്‌ഡ്‌; വിജിലന്‍സിനെ ശാഖകളില്‍ കയറ്റരുത്‌;കടുത്ത നിലപാടുമായി ധനമന്ത്രി

English summary
amid farmers protest PM narendramodi says Agriculture law will empower farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X