ദില്ലിയില്‍ കണ്ടത് ഹണിപ്രീതെന്ന് സംശയം: സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്, സത്യം ഇതാണ്

ഹണിപ്രീതിന്‍റെ അഭിഭാഷകന്‍റെ വീടിന് സമീപത്തെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്

ദില്ലി: ദില്ലിയില്‍ പര്‍ദ്ദയണിഞ്ഞ നിലയില്‍ സിസിടിവിയില്‍ നിന്ന് കണ്ടെടുത്ത ദൃശ്യങ്ങള്‍ ഹണിപ്രീത് ഇന്‍സാന്‍റേതെന്ന് സംശയം. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകന്‍റെ വീടിന്‍റെ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ പര്‍ദയണിഞ്ഞ യുവതിയുടെ ദൃശ്യങ്ങളാണ് പോലീസിന് സംശയത്തിന് വക നല്‍കുന്നത്. അഭിഭാഷകന്‍റെ അയല്‍വാസിയാണ് സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുള്ളത്. ഹണിപ്രീത് ദില്ലിയിലെത്തിയെന്ന വിവരം പരസ്യമായതോടെ ഹണിപ്രീതിന് വേണ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പോലീസ് തിരച്ചില്‍ വ്യാപകമാക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച ദില്ലിയിലെത്തിയ 36 കാരിയ ഹണിപ്രീത് ഇന്‍സാന്‍ ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ദില്ലിയിലെ ഗ്രേറ്റര്‍ നോയിഡയിലെ ബംഗ്ലാവിലെത്തിയ പോലീസ് ഇവിടെ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്ന് ഹണിപ്രീതിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ ബംഗ്ലാവ് ഗുര്‍മീതിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹണിപ്രീത് മുങ്ങിനടക്കുന്നു

ഹണിപ്രീത് മുങ്ങിനടക്കുന്നു

ഒക്ടോബര്‍ 30 നുള്ളില്‍ ഹണിപ്രീത് സ്വമേധയാ കീഴടങ്ങിയിട്ടില്ലെങ്കില്‍ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്ന് പഞ്ച്കുള പോലീസ് തലവന്‍ എഎസ് ചൗളയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ ഹണിപ്രീത് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല.

 പോലീസ് അന്വേഷിക്കുന്ന കുറ്റവാളി

പോലീസ് അന്വേഷിക്കുന്ന കുറ്റവാളി

ബലാത്സംഗക്കേസിലും കൊലപാതക കേസിലുമുള്‍പ്പെടെ ശിക്ഷിക്കപ്പെട്ട് റോഹ്ത്തക് ജയിലില്‍ കഴിയുന്ന ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിയോടെ ഹരിയാന- പഞ്ചാബ് സംസ്ഥാനങ്ങളിലായി ഉടലെടുത്ത അക്രമ സംഭവങ്ങളില്‍ പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണ് സിംഗിന്‍റെ പ്രിയപ്പെട്ട വളര്‍ത്തുപുത്രിയായ ഹണിപ്രീത് ഇന്‍സാന്‍.

അറസ്റ്റ് വാറണ്ട്

അറസ്റ്റ് വാറണ്ട്

ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിംഗിന്‍റെ വളര്‍ത്തുപുത്രി ഹണിപ്രീതിന് അറസ്റ്റ് വാറണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനായി ഹണിപ്രീത് ദില്ലിയിലെത്തിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി പോലീസ് ദില്ലിയില്‍‌ വ്യാപകമായി റെയ്ഡ് നടത്തിവരികയാണ്. തിങ്കളാഴ്ച
ദില്ലിയിലെത്തിയ ഹണിപ്രീത് അഭിഭാഷകനെ കണ്ട് ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഹരിയാണ പോലീസ് റെയ്ഡ് ആരംഭിച്ചത്. ദില്ലിയിലുള്ള ഹണിപ്രീതിന്‍റെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

 ദില്ലിയിലെത്തി

ദില്ലിയിലെത്തി

തിങ്കളാഴ്ച ദില്ലിയിലെത്തിയ ഹണിപ്രീത് ഇന്‍സാന്‍ അഭിഭാഷകനെ കാണുകയും ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പിടികിട്ടാപ്പുളളി കൂടിയായി പ്രഖ്യാപിച്ചിട്ടുള്ള ഹണിപ്രീതിനെ കണ്ടെത്താന്‍ ഹരിയാണ പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നത്. നേരത്തെ തന്നെ പോലീസ് ഹണിപ്രീതിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

 അതിര്‍ത്തിയില്‍ തിരിഞ്ഞ് പോലീസ്

അതിര്‍ത്തിയില്‍ തിരിഞ്ഞ് പോലീസ്


നേരത്തെ നേപ്പാള്‍ അതിര്‍ത്തിയ്ക്ക് സമീപത്തെ ലക്ഷ്മിപൂര്‍, ബാല്‍രാമപൂര്‍, സിദ്ധാര്‍ദ്ധ് നഗര്‍, ശ്രവാഷ്ടി, ബഹ്റൈച്ച് എന്നീ പ്രദേശങ്ങളില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 599.3 കിലോമീറ്റാണ് യുപിയുമായി നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്നത്. അതോടെ നേപ്പാളിനോടടുത്ത പ്രദേശങ്ങളായ ഫിലിബിറ്റ്, മഹാരാജ്ഗ‍ഞ്ച് എന്നിവിടങ്ങളിലും പോലീസ് തിരച്ചില്‍ നടത്തിവരുന്നുണ്ട്.

 ബലാത്സംഗവും കൊലക്കുറ്റവും

ബലാത്സംഗവും കൊലക്കുറ്റവും

രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ആഗസ്റ്റ് 25ന് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെയാണ് പഞ്ച്കുളയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഹരിയാനയിലെ സിര്‍സ, പ‍ഞ്ച്കുള ജില്ലകളിലായി അക്രമത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആഗസ്റ്റ് 28നാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം തടവിന് വിധിക്കുന്നത്. ഇതിന് പുറമേ ഒരു ദേരാ സച്ചാ അനുയായിയേയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസും സിംഗിനെതിരെയുണ്ട്.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 പിടികിട്ടാപ്പുള്ളി

പിടികിട്ടാപ്പുള്ളി

ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളില്‍ ഒന്നാമത്തെ വ്യക്തിയാണ് ഒളിവില്‍ കഴിയുന്ന ഹണിപ്രീത് ഇന്‍സാന്‍. സിര്‍സയിലും പഞ്ച്കുളയിലുമുണ്ടായ അക്രമസംഭവങ്ങളിലെ പങ്ക് വെളിപ്പെട്ടതോടെയാണ് ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോലീസ് പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+