ഫയർ ആന്റി ഫ്യൂരി കോപ്സിന് പുതിയ തലവൻ; ലഫ്റ്റനന്റ് ജനറൽ പിജികെ മേനോൻ ചുമതലയേറ്റു
ദില്ലി; ഫയർ ആന്റി ഫ്യൂരി കോപ്സിൻറെ കമാന്ററായി ലഫ്റ്റനന്റ് ജനറൽ പിജികെ മേനോൻ ചുമതലയേറ്റു.നിലവിൽ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് പദവിയിൽ കാലാവധി പൂർത്തിയക്കിയ സാഹചര്യത്തിലാണ് നിയമനം. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ലേയിൽ തുടരുകയാണ് ഇദ്ദേഹം.

സംഘർങ്ങൾ അവസാനിപ്പിക്കുന്നതിനായി ചൈനയുമായുള്ള കമാന്റർ തല ചർച്ചയിലും പിജികെ മേനോൻ പങ്കെടുത്തിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യത്തെ സംയുക്ത സൈനിക, നയതന്ത്ര തലത്തിലുള്ള കൂടിക്കാഴ്ചയിലും പിജികെ മേനോൻ ഭാഗമായിരുന്നു.ഈ വർഷം ജനുവരി മുതൽ സിഖ് റെജിമെന്റിന്റെ കേണൽ ഓഫ് റെജിമെന്റ് ആയിരുന്നു പിജികെ മേനോൻ.
14 കോർപ്സിലും ഈസ്റ്റേൺ കമാൻഡിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് ചൈനയെ നേരിടുന്നതിൽ മുൻപരിചയം ഉണ്ട്.
Recommended Video
ലഡാക്ക് അതിർത്തിയിൽ ചൈനയുമായും ഡ്രാസ്-കാർഗിൽ-ബറ്റാലിക്, സിയാച്ചിൻ മേഖലയിൽ പാകിസ്ഥാനേയും കൈകാര്യം ചെയ്യുന്നതിനുള്ള ചുമതലയാണ് ഫയർ ആൻഡ് ഫ്യൂറി കോർപ്സിനുള്ളത്. ചൈനയ്ക്കെതിരെ ലഡാക്ക് പോലുള്ള ദുര്‍ഘട പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന 'ഫയർ ആന്റ് ഫ്യൂരി കോര്‍പ്സ്' ലോകത്തു തന്നെ മറ്റൊരിടത്തുമില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications