കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപിഎസിന് അടിച്ചത് വമ്പൻ ലോട്ടറി; 111 എംഎൽഎമാർ യോഗത്തിനെത്തി,പണികിട്ടിയത് ടിടിവിക്കും സ്റ്റാലിനും

പളനിസാമി സർക്കാർ വിശ്വാസവോട്ടെടുപ്പിലൂടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രതിഷേധം ശക്തമാക്കിയിരുന്നു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഭരണപ്രതിസന്ധി. ടിടിവി ക്യംപിലായിരുന്ന കൂടുതൽ എംഎൽഎമാർ പളനിസാമി പക്ഷത്തേക്ക് ചാടി.. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ 111 എംഎൽഎമാർ പങ്കെടുത്തു. പളനിസാമി സർക്കാർ വിശ്വാസവോട്ടെടുപ്പിലൂടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പളനി ഇപിഎസ് നിർണ്ണായക യോഗം വിളിച്ചത്. ഈയോഗത്തിലാണ് പളനിസാമിയെ പിന്തുണച്ച് 111 എംഎൽഎമാർ എത്തിയത് ഏറെ ശ്രദ്ധേയമാണ്.

യുപിക്കും പിന്നാലെ മധ്യപ്രദേശിലും ശിശുമരണം; ഒരു മാസത്തിനിടെ മരിച്ചത് 36 കുഞ്ഞുങ്ങൾ, കാരണം..
അണ്ണാ ഡിഎംകെ നേതാവ് ഡി. ജയകുമാറാണ് യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരുടെ വിവരം പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28നും അണ്ണാ ഡിഎംകെ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും അന്ന് 75 എംഎൽഎമാർ മാത്രമാണ് യോഗത്തിനെത്തിയത്. അതുകൊണ്ടുതന്നെ ഇന്നത്തെ യോഗത്തിൽ 111 എംഎൽഎമാർ പങ്കെടുത്തത് പളനിസാമി പക്ഷം കരുത്താർജിക്കുന്നതിന്റെ തെളിവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കൂടാതെ
ദിനകരൻ പക്ഷത്തുനിന്ന് ഒൻപതു എംഎൽഎമാർ കൂടി പളനിസാമി പക്ഷത്ത് എത്തുമെന്നും ജയകുമാർ വ്യക്തമാക്കിട്ടുണ്ട്. മൂന്നു സ്വതന്ത്ര എംഎൽഎമാർകൂടി പളനിസാമിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജയകുമാർ അറിയിച്ചു.

edapadi palani swami

ആകെ 234 അംഗങ്ങളാണ് തമിഴ്നാട് നിയമസഭയിലുള്ളത്. അതിൽ 134 എംഎൽഎമാരാണ് അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ഭരണം നിലനിർത്താൻ പളനിസാമിക്കു വേണ്ടത് 117 എംഎൽഎമാരുടെ പിന്തുണയാണ്. ഭരണപ്രതിസന്ധി രൂക്ഷമായ തമിഴ്നാട്ടിൽ പത്തു ദിവസത്തിനുള്ളില്‍ ഇതു മൂന്നാം തവണയാണു മുഖ്യമന്ത്രി എംഎല്‍എമാരുടെ യോഗം വിളിക്കുന്നത്. പാര്‍ട്ടി ജനറല്‍ കൗണ്‍സിലിനു കേവലം ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണു മുഖ്യമന്ത്രി വീണ്ടും എംഎല്‍എമാരുടെയും പ്രധാന ഭാരവാഹികളുടെയും യോഗം വിളിച്ചത്.

English summary
Amid calls for a floor test in the Tamil Nadu Assembly by the opposition parties, 111 MLAs of the ruling AIADMK in the state attended a legislators' meet on Tuesday convened by Chief Minister E Palaniswamy in Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X