ജൂനിയര്‍ എന്‍ടിആര്‍ ബിജെപിയിലേക്കോ? ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച
ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി ( ടി ഡി പി) സ്ഥാപകന്‍ എന്‍ ടി രാമറാവുവിന്റെ ചെറുമകനും തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രഗത്ഭ നടനുമായ ജൂനിയര്‍ എന്‍ ടി ആര്‍, ഞായറാഴ്ച വൈകുന്നേരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. അമിത് ഷായുമായുള്ള ഡിന്നറിന് ബി ജെ പി നേതാക്കള്‍ ജൂനിയര്‍ എന്‍ ടി ആറിനെ ക്ഷണിച്ചു.
തെലങ്കാനയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുനുഗോഡില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യാനാണ് അമിത് ഷാ സംസ്ഥാനത്ത് എത്തിയത്. ഹൈദരാബാദില്‍ താമസിക്കുന്ന ജൂനിയര്‍ എന്‍ ടി ആര്‍ 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ ടി ഡി പിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

2009 മുതല്‍, ജൂനിയര്‍ എന്‍ ടി ആര്‍ ടി ഡി പി നേതാക്കള്‍ക്കൊപ്പമോ മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊപ്പമോ പരസ്യമായി കണ്ടിട്ടില്ല. മാത്രമല്ല അദ്ദേഹം തന്റെ സിനിമാ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അദ്ദേഹത്തിന്റെ പിതാവ് നന്ദമുരി ഹരികൃഷ്ണ 2008 മുതല്‍ 2013 വരെ ടി ഡി പി രാജ്യസഭാംഗമായിരുന്നു.

അമ്മാവനും നടനുമായ നന്ദമുരി ബാലകൃഷ്ണ ആന്ധ്രാപ്രദേശിലെ ടി ഡി പി എംഎല്‍എയാണ്. തെലുങ്ക് ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രശസ്തനായ നടന്മാരില്‍ ഒരാളാണ് ബാലകൃഷ്ണ. സമീപകാലത്തെ അഖണ്ഡ ഉള്‍പ്പെടെ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

പാര്‍ട്ടി നേതാക്കളെ കാണാന്‍ ഹൈദരാബാദിലേക്ക് പോകുമ്പോള്‍ അമിത് ഷായും ജൂനിയര്‍ എന്‍ ടി ആറും റാമോജി ഫിലിം സിറ്റിയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം എന്‍ രാമചന്ദര്‍ റാവു പറഞ്ഞു. നിരവധി പ്രമുഖര്‍ ഇന്ന് വൈകുന്നേരം അമിത് ഷായെ കാണും, എന്‍ ടി ആര്‍ ജൂനിയറെയും ക്ഷണിച്ചിട്ടുണ്ട്, റാവു പറഞ്ഞു.

എന്‍ ടി ആറിനും ഭാര്യ ബസ്വരമ താരകത്തിനും നാല് പെണ്‍മക്കളടക്കം 12 കുട്ടികളുണ്ടായിരുന്നു. 1983-ല്‍ ടി ഡി പിയെ അതിന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് നയിച്ച് കൊണ്ട് എന്‍ ടി ആര്‍ അധികാരത്തിലെത്തി. എന്നാല്‍ എന്‍ ടി ആറിന്റെ മകള്‍ പുരന്ദേശ്വരി ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയാണ്. ടി ഡി പി നേരത്തെ ബി ജെ പി സഖ്യകക്ഷിയായിരുന്നു.

എന്നാല്‍ 2019 ലെ നിയമസഭാ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി എന്‍ ഡി എയില്‍ നിന്ന് പുറത്തായി. 2014 ലെ സംസ്ഥാന വിഭജനത്തിന് ശേഷം ആന്ധ്രാപ്രദേശിനോട് കേന്ദ്രം ചിറ്റമ്മ സമീപനമാണ് കാണിക്കുന്നതെന്ന് നായിഡു ആരോപിച്ചു.

പ്രത്യേക കാറ്റഗറി പദവി നിഷേധിച്ചതല്ലാതെ, എപി പുനഃസംഘടന നിയമത്തില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങളും ഉറപ്പുകളും എന്‍ ഡി എ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ടിഡിപി അധ്യക്ഷന്‍ ആരോപിച്ചിരുന്നു. നവംബര്‍ 16 ന് തിരുപ്പതിയില്‍ നടന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ഭാവിയില്‍ ടി ഡി പിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ല എന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications