Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ ബന്ദ്:അമിത് ഷാ ഇന്ന് മൈസൂരില്‍,സിദ്ധരാമയ്യ പയറ്റുന്നത് ഇന്ദിരയുടെ ലൈന്‍ എന്ന് ബിജെപി

ബെംഗളൂരു: മഹാദയി നദി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയും ബിജെപിക്കെതിരേയും കന്നഡ കര്‍ഷക സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ഇന്ന് അമിത് ഷാ മൈസൂരിലെത്തും. ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയുടെ മൈസൂരില്‍ നടക്കുന്ന പരിപാടിയിലാണ് അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നത്.

അതേസമയം ഇന്ന് നടത്തുന്ന ബന്ദ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണെന്ന് ബിജെപി പ്രതികരിച്ചു. 27 നായിരുന്നു ആദ്യം ബന്ദ് നടത്താന്‍ സംഘടനകള്‍ നിശ്ചയിച്ചിരുന്നെന്നും എന്നാല്‍ സിദ്ധരാമയ്യയുടെ ഇടപെടലിലൂടെയാണ് അമിത് ഷാ പങ്കെടുക്കുന്ന പരിപാടി നടക്കുന്ന ദിവസം തന്നെ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തതെന്നും ബിജെപി ആരോപിച്ചു. രാഷ്ട്രീയ എതിരാളിക്കള്‍ക്കെതിരെ ഇന്ദിര ഗാന്ധി പിന്തുടര്‍ന്ന രീതിയാണ് സിദ്ധരാമയ്യയും പയറ്റുന്നതെന്ന് ബിജെപി ആരോപിച്ചു.

amith

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന ഫിബ്രവരി നാലിന് ബാംഗ്ലൂരിലും ബന്ദ് നടത്തുമെന്ന് കന്നഡ സംഘടനകള്‍ പറഞ്ഞിരുന്നു. ഇതിനെതിരേയും ബിജെപി ആഞ്ഞടിച്ചു. സര്‍ക്കാര്‍ സ്പോണ്‍സേഡ് ബന്ദാണ് ഇവിടെ നടക്കുന്നത്. ഇത്തരം ചീഞ്ഞ രാഷ്ട്രയത്തിലൂടെ സിദ്ധരാമയ്യയ്ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും എന്നാല്‍ ദിവസകൂലിക്കാരായ സാധാരണ ജനങ്ങളാണ് ബന്ദില്‍ വലയുന്നതെന്നും ബിജെപി ആരോപിച്ചു. അമിത് ഷാ എത്തുന്ന സാഹചര്യത്തില്‍ മൈസൂരില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏകദേശം 10,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+