കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോ ചാരന്മാരെന്ന് പാകിസ്താന്‍; അറസ്റ്റ് പാക് അധീന കശ്മീരില്‍ നിന്ന്, സംഘര്‍ഷത്തില്‍ അയവില്ല!!!

Google Oneindia Malayalam News

ദില്ലി: കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളലേറ്റിരിക്കെ മൂന്ന് പേരെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ചാരന്മാരാണെന്ന് ആരോപിച്ച മൂന്ന് പേരെയാണ് പാകിസ്താനിലെ ആസാദ് ജമ്മു ആന്‍ഡ് കശ്മീര്‍ പോലീസ് പാക് അധീന കശ്മീരില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുള്ളത്.

പോലീസ് സ്‌റ്റേഷന്‍ ബോംബ് വയ്ക്കുന്നതുള്‍പ്പെടെയുള്ള രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തതെന്ന് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബ്ബാസ്പൂരിലെ തരോട്ടി ഗ്രാമവാസികളായ മുഹമ്മദ് ഖലീല്‍, ഇംതിയാസ്, റാഷിദ് എന്നിവരാണ് അറസ്്റ്റിലായതെന്നാണ് വിവരം. 2014ല്‍ ജമ്മുകശ്മീരിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങിയ ഖലീലാണ് മുഖ്യകുറ്റവാളി. ബന്ദി ചെച്ചിയനിലെത്തിയ ഇയാള്‍ റോ അധികരുമായി ബന്ധം സ്ഥാപിച്ചിരുന്നുവെന്നും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുകയായിരുന്നുവെന്നുമാണ് പൂഞ്ച് ഡിസിപി നല്‍കുന്ന വിവരം.

ലഭിച്ചത് നിര്‍ണായക തെളിവുകള്‍

ലഭിച്ചത് നിര്‍ണായക തെളിവുകള്‍

അറസ്റ്റിലായ ഖലീലിന്റെ പക്കല്‍ സിഗരറ്റുകള്‍ പാലങ്ങളുടെ ചിത്രങ്ങള്‍ അടങ്ങിയ മൊബൈലിന്റെ മെമ്മറി കാര്‍ഡുകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. ദിയോബണ്ടി സ്‌കൂള്‍ ഓഫ് തോട്ടിന്റെ നിയന്ത്രണത്തിലുള്ള മുസ്ലിം പള്ളി, സൈനിക- പോലീസ് കേന്ദ്രങ്ങള്‍, എന്നിവയുടെ ഫോട്ടോകള്‍ എന്നിവയും മെമ്മറി കാര്‍ഡിലുണ്ടായിരുന്നു. രണ്ട് ആക്ടീവായ സിം കാര്‍ഡുകളും ഇയാളുടെ പേരിലുണ്ടായിരുന്നു.

അബ്ബാസ്പൂര്‍ സ്‌ഫോടനം

അബ്ബാസ്പൂര്‍ സ്‌ഫോടനം

2016ലെ അബ്ബാസ്പൂര്‍ സ്‌ഫോടനത്തിന് പിന്നില്‍ അറസ്റ്റിലായ കുറ്റവാളികളാണെന്നും പാകിസ്താന്‍ ആരോപിയ്ക്കുന്നു. പാകിസ്താനിലെ സൈനിക ആശുപത്രി ആക്രമിക്കാനുള്ള ദൗത്യം റോ ഇവരെ ഏല്‍പ്പിച്ചിരുന്നുവെന്നും പാകിസ്താന്‍ ആരോപിയ്ക്കുന്നു.
ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അട്ടിമറിക്കാനും ലക്ഷ്യമിട്ടിരുന്നതായും പാകിസ്താന്‍ ആരോപിക്കുന്നു.

ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് അടുത്ത ബന്ധം

ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് അടുത്ത ബന്ധം

അറസ്റ്റിലായ മൂന്നുപേരും ഇന്ത്യന്‍ അധികൃതരെ കാണുന്നതിനായി പലതവണ നിയന്ത്രണരേഖ കടന്നിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേജര്‍ രഞ്ജിത്, മേജര്‍ സുല്‍ത്താന്‍, സുബേദാര്‍ സന്ദീപ് എന്നിവരുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും വിവരമുണ്ട്.

 കുല്‍ഭൂഷണ്‍ യാദവ് പാകിസ്താന്റെ ഇര!!

കുല്‍ഭൂഷണ്‍ യാദവ് പാകിസ്താന്റെ ഇര!!

റോയുടെ ചാരനാണെന്ന് മുദ്രകുത്തി പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണന്‍ യാദവിന്റെ സാക്ഷ്യപ്പെടുത്തിയ കുറ്റപത്രം വേണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളിക്കളഞ്ഞ പാകിസ്താന്‍ പാക് സൈനിക കോടതി ഉത്തരവില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

പാക് വാദങ്ങള്‍ പൊള്ള

പാക് വാദങ്ങള്‍ പൊള്ള

കുല്‍ഭൂഷണ്‍ യാദവിനെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതാണെന്നാണ് പാകിസ്താന്റെ വാദം. 2016 മാര്‍ച്ച് മൂന്നിനായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ ബിസിനസ് നടത്തിക്കൊണ്ടിരുന്ന യാദവിനെ ഇറാനില്‍ നിന്നാണ് പിടികൂടിയതെന്ന് നേരത്തെ പാകിസ്താന്‍ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ നിലപാടില്‍ മാറ്റംവരുത്തിയിട്ടുണ്ട്.

നയന്ത്ര ചര്‍ച്ചകള്‍ക്കില്ല

നയന്ത്ര ചര്‍ച്ചകള്‍ക്കില്ല

കുല്‍ഭൂഷണ്‍ യാദവ് വിഷയത്തില്‍ പാകിസ്താന്‍ എല്ലാ മനുഷ്യാവകാശ മര്യാദകളും ലംഘിക്കുന്നതിനാല്‍ പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചിരുന്നു. വിഷയത്തില്‍ പാകിസ്താന്‍ സ്വീകരിക്കുന്ന നിലപാടുകളെ അടിസ്ഥാനമാക്കിയായിരുന്നു ഇത്.

English summary
Even as Indo-Pak relations are on the boil over the death sentence to Kulbhushan Jadhav, Pakistan yesterday said it arrested three suspected Indian spies who were allegedly targeting "Chinese engineers, sensitive installations and (the) China Pakistan Economic Corridor", The Express Tribune reported today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X