നിപ ഭീതി: കേരളത്തിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാൻ നിർദേശം നൽകി കർണ്ണാടക, ലക്ഷണങ്ങളുള്ളവർക്ക് പരിശോധന
ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് ബാധിച്ച് 12കാരൻ മരിച്ചതോടെ അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി കർണ്ണാടക സർക്കാർ. കേരളത്തിൽ നിന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂർ, കുടക്, ചാമരാജനഗര ജില്ലകളിലേക്കുള്ള യാത്രക്കാരെ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. "കേരളത്തിൽ സ്ഥിരീകരിച്ച നിപ്പ വൈറസ് കേസുകളുടെ പശ്ചാത്തലത്തിൽ, കേരളത്തിന്റെ അതിർത്തി ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കർണാടകയിൽ നിരീക്ഷണവും തയ്യാറെടുപ്പും ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് മാർഗ്ഗനിർദേശങ്ങൾ കർണാടക ആരോഗ്യ മന്ത്രി ഡോ സുധാകർ കെ ട്വീറ്റ് ചെയ്തിട്ടുണ്ട്. പനി ബാധിച്ച് വെന്റിലേറ്ററിൽ കഴിയവെ സെപ്തംബർ അഞ്ചിന് മരിച്ച 12 കാരനാണ് കേരളത്തിൽ നിപാ വൈറസ് സ്ഥിരീകരിച്ചത്.
പനി, കടുത്ത ബലഹീനത, തലവേദന, ശ്വാസതടസ്സം, ചുമ, ഛർദ്ദി, പേശി വേദന, ഹൃദയാഘാതം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിർദേശത്തിൽ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ എൻസഫലൈറ്റിസ് ക്ലസ്റ്ററുകൾ തിരിച്ചറിയാൻ ഒരു നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും ഇത് നിപ വൈറസ് ബാധ നേരത്തെ തിരിച്ചറിയാൻ ഇടയാക്കുമെന്നും അതിൽ പറയുന്നു.

അതിർത്തി ജില്ലകളിൽ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ സാമ്പിളുകളും അവരുടെ സമ്പർക്കങ്ങളുടെ സാമ്പിളുകളും പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച് അണുബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിപാ വൈറസ് കേസുകളൊന്നും കണ്ടെത്തിയില്ലെങ്കിലും, അതിന്റെ ദൈനംദിന റിപ്പോർട്ടുകൾ സമർപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, കേരളത്തിൽ, മരിച്ച കുട്ടിയുടെ എട്ട് അടുത്ത ബന്ധുക്കളുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച പറഞ്ഞു. ഇതിൽ ആൺകുട്ടിയുടെ മാതാപിതാക്കളും ആദ്യം ചികിത്സിച്ച രോഗലക്ഷണമുള്ള ആരോഗ്യ പ്രവർത്തകരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ഏകദേശം 257 പേരാണ് 12 കാരനുമായി സമ്പർക്കം പുലർത്തിയത്. ഇതിൽ 21 ഓളം പേർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ വാർഡിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഇത് മൂന്നാം തവണയാണ് കേരളത്തിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യത്തെ കേസ് 2018 ൽ കോഴിക്കോട് ജില്ലയിലാണ്. അന്നത്തെ നിപാ വൈറസ് ബാധ 17 പേരുടെ ജീവനെടുത്തിരുന്നു. തൊട്ടടുത്ത വർഷം, കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു 23-കാരന് നിപാ വൈറസ് സ്ഥിരീകരിച്ചത്. എന്നാൽ രോഗം സ്ഥിരീകരിച്ച് ചികിത്സ നൽകിയതോടെ യുവാവ് രോഗമുക്തി നേടുകയായിരുന്നു. എന്നാൽ അദ്ദേഹത്തിൽ നിന്ന് മറ്റാർക്കും രോഗം പകർന്നിരുന്നില്ല. അതോടെ നിപാ ഭീഷണി അവസാനിക്കുകയായിരുന്നു.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
അതേ സമയം കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നുള്ള നിർദേശം. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരളസന്ദർശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കർണാടക സർക്കാർ അഭ്യർത്ഥിച്ചിട്ടുള്ളത്. കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ തിരിച്ചുവിളിക്കരുതെന്ന് ഐടി-വ്യവസായസ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും സർക്കാർ ഇതേ നിർദേശം നൽകിയിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications