കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന; ഒറ്റയാള്‍ പോരാട്ടത്തിന് ഹൂഡ; നേതാക്കളില്ലാതെ മഹാറാലി

Google Oneindia Malayalam News

ഛണ്ഡീഗഡ്: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുന്നതിനിടെ നേതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ച് ഹരിയാന ഘടകം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ സ്വന്തമായി മഹാറാലി പ്രഖ്യാപിച്ചു. ചില എംഎല്‍എമാരുടെ പിന്തുണയുള്ള ഇദ്ദേഹത്തിന്റെ നീക്കം പാര്‍ട്ടിയെ പിളര്‍ത്തുമെന്നാണ് സൂചനകള്‍.

ദേശീയ നേതാക്കളെ അറിയിക്കാതെയാണ് പരിവര്‍ത്തന്‍ മഹാറാലി ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ജന്മനാടായ റോത്തക്കിലാണ് ഹൂഡയുടെ റാലി. ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഹൂഡയുടെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസ് പിളരുമെന്ന്

കോണ്‍ഗ്രസ് പിളരുമെന്ന്

ഹരിയാനയില്‍ കോണ്‍ഗ്രസ് പിളരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് ബലം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ഹൂഡയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കേന്ദ്ര നേതാക്കളെ അറിയിക്കാതെ സ്വന്തമായി പാര്‍ട്ടി പരിപാടികള്‍ പ്രഖ്യാപിക്കുകയാണ് ഹൂഡ. ഇതിനെതിരെ ഹരിയാന കോണ്‍ഗ്രസിലെ മിക്ക നേതാക്കള്‍ക്കും വിയോജിപ്പുണ്ട്.

 റോത്തക്കില്‍ റാലി

റോത്തക്കില്‍ റാലി

റോത്തക്കില്‍ ഞായറാഴ്ച നടക്കുന്ന റാലി കേന്ദ്രനേതൃത്വത്തിന്റെ അനുമതി വാങ്ങാതെയാണ് സംഘടിപ്പിക്കുന്നത്. കേന്ദ്രനേതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് ഹൂഡയുമായി ബന്ധമുള്ളവര്‍ പറയുന്നു. ഹരിയാനയുടെ കോണ്‍ഗ്രസ് ചുമതലയുള്ള എഐസിസി സെക്രട്ടറി ഗുലാം നബി ആസാദിനെയും റാലിയിലേക്ക് ക്ഷണിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കളായും റാലിയില്‍ പങ്കെടുക്കുന്നുമില്ല.

കഴമ്പില്ലെന്ന് ഹൂഡ

കഴമ്പില്ലെന്ന് ഹൂഡ

എന്നാല്‍ താന്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് ഹൂഡ പറയുന്നു. സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പല കാര്യങ്ങളും സുഗമമായി പോകുന്നില്ലെന്ന് ഹൂഡ പറയുന്നു. ഈ മാസം 10നാണ് സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായത്. രാഹുല്‍ ഗാന്ധി രാജിവച്ച പശ്ചാത്തലത്തിലാണ് സോണിയ വീണ്ടും നേതൃത്വമേറ്റെടുത്തത്.

ഹൂഡയുടെ ചിത്രം മാത്രം

ഹൂഡയുടെ ചിത്രം മാത്രം

നേരത്തെ ഹൂഡയുടെ ചിത്രം മാത്രമാണ് മഹാറാലിയുടെ പ്രചാരണ ബോര്‍ഡുകളിലുണ്ടായിരുന്നത്. ഇത് വിവാദമായിരുന്നു. മുതിര്‍ന്ന നേതാക്കളെല്ലാം ഇതിനെതിരെ രംഗത്തുവന്നു. തുടര്‍ന്നാണ് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ വച്ചുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

 കൂടുതല്‍ ശക്തിപ്പെടും

കൂടുതല്‍ ശക്തിപ്പെടും

എന്നാല്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നാണ് ഹൂഡ പറയുന്നത്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുമെന്നും ഹൂഡ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ഹൂഡ തയ്യാറാകില്ലെന്നും പ്രാദേശിക പാര്‍ട്ടി അദ്ദേഹം രൂപീകരിക്കില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഒക്ടോബറില്‍ തിരഞ്ഞെടുപ്പ്

ഒക്ടോബറില്‍ തിരഞ്ഞെടുപ്പ്

ഒക്ടോബറിലാണ് ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി ശക്തമായ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുകയാണ്. ജാട്ട് വോട്ടുകള്‍ ഒന്നിപ്പിക്കുന്നതിന് ബിഎസ്പി-ജെജെപി സഖ്യത്തോടൊപ്പം ഹൂഡ നില്‍ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 അശോക് തന്‍വാറിനെ ഒതുക്കുക ലക്ഷ്യം

അശോക് തന്‍വാറിനെ ഒതുക്കുക ലക്ഷ്യം

ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണ്. ഇദ്ദേഹത്തെ ഒതുക്കുകയാണ് പരിവര്‍ത്തന്‍ റാലിയിലൂടെ ഹൂഡ ലക്ഷ്യമിടുന്നത്. റാലി നടത്തി കോണ്‍ഗ്രസ്സിന്റെ മുഖമായി മാറുന്നതിലൂടെ ഹൂഡ പ്രധാന നേതാവായി വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടുമെന്നാണ് കരുതുന്നത്.

സൗദി അരാംകോ കേന്ദ്രത്തില്‍ ആക്രമണം; എണ്ണപ്പാടത്ത് തീ പടര്‍ന്നു, ഹൂത്തി ഡ്രോണ്‍... അരാംകോ പറയുന്നത്സൗദി അരാംകോ കേന്ദ്രത്തില്‍ ആക്രമണം; എണ്ണപ്പാടത്ത് തീ പടര്‍ന്നു, ഹൂത്തി ഡ്രോണ്‍... അരാംകോ പറയുന്നത്

English summary
Amid reports of split in Haryana Congress, Hooda to hold rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X