Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖിന് അപകടം പറ്റിയിട്ടില്ലെന്ന് ബന്ധുക്കള്‍; പിന്നാലെ മുംബൈയിലെത്തി താരം, വിശ്രമത്തില്‍?

മുംബൈ: കഴിഞ്ഞ ദിവസം ബോളിവുഡിനെയാകെ അമ്പരപ്പിച്ച വാര്‍ത്തയായിരുന്നു കിംഗ് ഖാന്‍ ഷാരൂഖ് ഖാന് ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് പരിക്കേറ്റു എന്നത്. ലോസ് ആഞ്ചല്‍സിലെ സിനിമാ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റെന്നും മൂക്കിന് അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു എന്നുമായിരുന്ന വാര്‍ത്ത. ഇതിന് പിന്നാലെ ആരാധകരെല്ലാം ബോളിവുഡിന്റെ ബാദ്ഷായ്ക്കായുള്ള പ്രാര്‍ത്ഥനയിലായിരുന്നു.

ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിച്ച വാര്‍ത്ത വ്യാജമാണ് എന്നാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാരൂഖ് ഖാനെയും അദ്ദേഹത്തിന്റെ ആരോഗ്യത്തെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം അവന്‍ സുഖമായിരിക്കുന്നു എന്നുമാണ് വൃത്തങ്ങള്‍ പറയുന്നത്.

shah rukh khan

അതിനിടെ ബുധനാഴ്ച പുലര്‍ച്ചെ് ഷാരൂഖ് ഖാനും കുടുംബവും ഇന്ത്യയിലെത്തുകയും ചെയ്തിരുന്നു. ഭാര്യ ഗൗരി ഖാനും മകന്‍ അബ്രാമിനുമൊപ്പാണ് ഷാരൂഖ് മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. ഷാരൂഖ് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. ഈ ചിത്രങ്ങളിലും അദ്ദേഹത്തിന് പരിക്കിന്റെ ഒരു ലക്ഷണങ്ങളൊന്നുമില്ല. നീല ഷര്‍ട്ടും നീല ഡെനിം പാന്റും കറുത്ത തൊപ്പിയും ധരിച്ചെത്തിയ ഷാരൂഖ് ആരാധകരെ അഭിവാദ്യം ചെയ്ത ശേഷമാണ് മടങ്ങിയത്.

നേരത്തെ ഷൂട്ടിംഗ് ലൊക്കേഷനിലെ പരിക്കിന്റെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതിനെ തുടര്‍ന്ന് ഷാരൂഖ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. 57 കാരനായ ഷാരൂഖിന് മൂക്കിലേറ്റ പരിക്കിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന്റെ പരിക്കിനെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിരുന്നില്ല. എന്നാല്‍ പരിക്കേറ്റതിനാല്‍ വിശ്രമത്തിനായാണ് താരം മുംബൈയിലെത്തിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍ പറയുന്നത്.

സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പത്താന്‍ എന്ന ചിത്രത്തിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സല്‍മാന്‍ ഖാന്‍ തന്റെ ഐക്കണ്‍ കഥാപാത്രമായ ടൈഗര്‍ ആയി എത്തിയതും ശ്രദ്ധേയമായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ബോളിവുഡിന് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് സമ്മാനിക്കാനും പത്താന് സാധിച്ചിരുന്നു.

അറ്റ്ലിയുടെ ആക്ഷന്‍ ത്രില്ലര്‍ ജവാനിലാണ് ഷാരൂഖ് അഭിനയിക്കുന്നത്. വിജയ് സേതുപതിയും നയന്‍താരയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെപ്തംബര്‍ 7 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. രാജ്കുമാര്‍ ഹിരാനിയുടെ ഡങ്കിയാണ് ഇതിന് ശേഷം വരാനിരിക്കുന്ന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+