ശിരോമണി അകാലിദളിനെ എന്ത് വിലകൊടുത്തും ഒപ്പം നിര്‍ത്തണമെന്ന് സുബ്രഹ്നണ്യന്‍ സ്വാമി
സഖ്യം വിടുമെന്ന മുന്നറിയിപ്പ് നല്‍കിയ ശിരോമണി അകാലിദളിനെ പിടിച്ച് നിര്‍ത്താന്‍ ബിജെപി പരമാവധി ശ്രമിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി.ശിരോമണി അകാലി ദള്‍ ബിജെപിക്കൊപ്പം മുന്‍പേ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. സഖ്യം ഒഴിവാകാതിരിക്കാന്‍ പുതിയ ചുവടുവെയ്ക്കണമെങ്കില്‍ അതിനും തയ്യാറകണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ശിവസേനയും ബിജെപിയുമായി ഇടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം ശരിയായി. അതുപോലെ തന്നെ അകാലിദളും എന്‍ഡിഎയില്‍ നിന്ന് വിട്ട് പോകില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍ഡിഎ ബന്ധം അവസാനിപ്പിക്കുമെന്ന് ശിരോമണി അകാലി ദള്‍ വ്യക്തമാക്കിയിരുന്നു.
ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ എന്‍ഡിഎ യോഗത്തില്‍ നിന്നും ശിരോമണി അകാലിദള്‍ വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ ബിജെപിയുടെ മുഖ്യ സഖ്യക്ഷിയാണ് അകാലി ദള്‍.
മതപരമായ കാര്യങ്ങളില്‍ ആര്‍എസ്എസ് അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണ്.ഗുരുദ്വാരയുടെ പ്രവര്‍ത്തനങ്ങളിലും ആര്‍എസ്എസ് കൈകടത്തുന്നു. ഇനി അത് അനുവദിച്ച് നല്‍കാന്‍ കഴിയില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലേങ്കില്‍ മുന്നണി ബന്ധം അവസാനിപ്പിക്കും എന്നായിരുന്നു പാര്‍ട്ടി വ്യക്തമാക്കിയത്.












Click it and Unblock the Notifications