കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാക്കളെ മമത വിളിച്ചു; കൂട്ടത്തോടെ കൊല്‍ക്കത്തയിലേക്ക്, കൂടെ കോണ്‍ഗ്രസ് പ്രതിനിധിയും

Google Oneindia Malayalam News

കൊല്‍ക്കത്ത: ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടപെടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തിയുള്ള കളിക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് മമതയുടെ ലക്ഷ്യം.

പശ്ചിമ ബംഗാള്‍ ലക്ഷ്യമിട്ട് ബിജെപി നീക്കങ്ങള്‍ ശക്തമാക്കിയിരിക്കെയാണ് മമത ദേശീയ തലത്തില്‍ ശ്രദ്ധയൂന്നുന്നത്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് മമതയുടെ നീക്കം. എന്നാല്‍ കോണ്‍ഗ്രസിനും ഇവിടെ ആശ്വസിക്കാന്‍ വകയില്ല. കോണ്‍ഗ്രസിനെ പ്രധാന കക്ഷിയായി മമത പരിഗണിക്കുന്നില്ല. കൊല്‍ക്കത്തയിലേക്ക് രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് മമതാ ബാനര്‍ജി....

പശ്ചിമ ബംഗാളില്‍ 42 സീറ്റുകള്‍

പശ്ചിമ ബംഗാളില്‍ 42 സീറ്റുകള്‍

പശ്ചിമ ബംഗാളില്‍ 42 ലോക്‌സഭാ സീറ്റുകളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 34 സീറ്റും നേടിയത് തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നു. ഇത്തവണ 42 സീറ്റും നേടുകയാണ് മമതയുടെ ലക്ഷ്യം. എന്നാല്‍ ബംഗാളില്‍ 23 ലോക്‌സഭാ സീറ്റ് ബിജെപി നേടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമിത് ഷാ.

മമത കളിമാറ്റുന്നു

മമത കളിമാറ്റുന്നു

ഈ സാഹചര്യത്തിലാണ് മമത കളിമാറ്റുന്നത്. മൂന്നാം മുന്നണി രൂപീകരിക്കുകയാണ് അവരുടെ ലക്ഷ്യം. പ്രാദേശിക പാര്‍ട്ടി നേതാക്കളെ കൊല്‍ക്കത്തയില്‍ നടക്കുന്ന മെഗാ റാലിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മമത. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗഡില്‍ ഈ മാസം 19നാണ് സമ്മേളനം.

പ്രമുഖര്‍ ഇവരൊക്കെ

പ്രമുഖര്‍ ഇവരൊക്കെ

കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, പ്രമുഖ അഭിഭാഷകന്‍ രാം ജത്മലാനി, ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരെല്ലാം കൊല്‍ക്കത്തയിലെത്തുമെന്ന് തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി പറഞ്ഞു.

 ബിഎസ്പിക്ക് ക്ഷണം ലഭിച്ചില്ല

ബിഎസ്പിക്ക് ക്ഷണം ലഭിച്ചില്ല

എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് കൊല്‍ക്കത്തയില്‍ എത്തുമെന്ന് എസ്പി ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍ മോയ് നന്ദ പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ പോരാട്ടത്തിന് മമത ഒരുങ്ങുമ്പോള്‍ തങ്ങള്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എസ്പിയുടെ സഖ്യകക്ഷിയായ ബിഎസ്പിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല.

പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കും

പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കും

പ്രാദേശിക കക്ഷികളുടെ നേതാക്കളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാനാണ് മമതയുടെ തീരുമാനം. ഈ കമ്മിറ്റികളായിരിക്കും ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. കോണ്‍ഗ്രസ് പ്രതിധിയും മമതയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബംഗാള്‍ ചുമതലയുള്ള എഐസിസി സെക്രട്ടറി ഗൗരവ് ഗൊഗോയ് എംപി പറഞ്ഞു.

കോണ്‍ഗ്രസിനെ അകറ്റില്ല

കോണ്‍ഗ്രസിനെ അകറ്റില്ല

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ആന്ധ്ര ഭരണകക്ഷിയായ ടിഡിപി, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, സിപിഐ എന്നീ കക്ഷികളെല്ലാം കൊല്‍ക്കത്തയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ പല നേതാക്കളും കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തിയാകില്ല മമതയുടെ നീക്കമെന്ന് വിലയിരുത്തുന്നു.

പുതിയ ഇസ്ലാമുമായി ചൈന; നിയമം പാസാക്കി, അഞ്ചുവര്‍ഷത്തിനകം ഇസ്ലാം അടിമുടി മാറുമെന്ന് റിപ്പോര്‍ട്ട്പുതിയ ഇസ്ലാമുമായി ചൈന; നിയമം പാസാക്കി, അഞ്ചുവര്‍ഷത്തിനകം ഇസ്ലാം അടിമുടി മാറുമെന്ന് റിപ്പോര്‍ട്ട്

English summary
Amid Rift Over PM Face, Mamata Banerjee's Mega Kolkata Rally to Test Opposition's Unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X