• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വൈറസ്: ജമ്മു കശ്മീരില്‍ നിരോധനാജ്ഞ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഉത്തരവ്

ശ്രീനഗര്‍: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതോടെ കര്‍ശന നിയന്ത്രണങ്ങളുമായി ജമ്മു കശ്മീര്‍ ഭരണകൂടം. സ്കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും അടച്ചിട്ടതിന് പിന്നാലെ സംസ്ഥാനത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുള്ളത്. ദില്ലിയില്‍ പ്രൈമറി സ്കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ നീക്കം. എന്നാല്‍ ബോര്‍ഡ് പരീക്ഷകളും മത്സര പരീക്ഷകളും നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഭൂപീന്ദര്‍ കുമാര്‍ അറിയിച്ചത്.

മധ്യപ്രദേശില്‍ 2 ദിവസത്തിനുള്ളില്‍ അത്ഭുതം സംഭവിക്കും; കമല്‍നാഥില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്ന്

പൊതു ഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ വിദ്യഭ്യാസ സംഘടനയായ യുനൈസ്കോയും നേരത്തെ കൊറോണ വൈറസ് വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ പരിണിത ഫലത്തെക്കുറിച്ച് ആശങ്കപ്രകടിപ്പിച്ചിരുന്നു. ആഗോള തലത്തില്‍ കൊറോണയുടെ വ്യാപനം വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശത്തിന് വിലങ്ങുതടിയാവുമെന്നും യുനെസ്കോ വിലയിരുത്തിയിരുന്നു. കൊറോണ മൂലം 360 മില്യണ്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസമാണ് ആഗോള തലത്തില്‍ തടസ്സപ്പെട്ടതെന്നാണ് യുനെസ്കോ പുറത്തുവിടുന്ന കണക്കുകള്‍.

ജമ്മുകശ്മീരില്‍ ഒരാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. പരിശോധനയ്ക്ക് അയച്ച 35 പേരുടെ ഫലങ്ങളും പുറത്തുവരാനുണ്ട്. ജമ്മു കശ്മീരിലെ 51,000 കോളേജുകളിലും സര്‍വ്വകലാശാലകളിലുമായി വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്കൂളുകളോ കോളേജുകളോ അടച്ചിടാന്‍ അന്ന് നിര്‍ദേശം നല്‍കിയിരുന്നില്ല.

കോണ്‍ഗ്രസിന് ഇനി കഷ്ടകാലം, സിന്ധ്യയോടൊപ്പം മുതിര്‍ന്ന നേതാക്കളും കളം മാറ്റിപിടിക്കുന്നു; ആകാംഷ

ജമ്മു കശ്മീരില്‍ കൊറോണ നിരീക്ഷണത്തിനുള്ള എല്ലാ സംവിധാനങ്ങളും ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ കൊറോണ വൈറസ് പരിശോധനക്ക് ആവശ്യമായ രണ്ട് ലാബുകള്‍ ശ്രീ നഗറിലും ജമ്മുവിലുമായി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നിലവില്‍ 1,211 പേരാണ് കശ്മീരില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ വിനോദസഞ്ചാരികളും രോഗമുണ്ടെന്ന് സംശയിക്കുന്നവരുമായി ബന്ധം പുലര്‍ത്തിയിട്ടുള്ളവരുമാണുള്ളത്. ഇവരില്‍ 150 പേര്‍ 28 ദിവസത്തേക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണുള്ളത്. 12 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്. 64 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 28 പേരുടെയും ഫലം നെഗറ്റീവാണ്. എന്നാല്‍ 35 പേരുടെ ഫലം കൂടി പുറത്തുവരാനുണ്ട്.

cmsvideo
  ഗോ കൊറോണ ഗോ, കിടിലൻ മുദ്രാവാക്യവും പ്രാർത്ഥനയുമായി കേന്ദ്രമന്ത്രി | Oneindia Malayalam

  രോഗവ്യാപനം തടയുന്നതിന് അടുത്ത കാലത്ത് ഇറ്റലി, ഹോങ്കോങ്ങ്, ചൈന, ഇറ്റലി, സിങ്കപ്പൂര്‍, തായ് ലന്റ്, ഇറാന്‍, മലേഷ്യ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് എത്തിയവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിര്‍ദേശിച്ചിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയിട്ടുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കാനും നിര്‍ദേശമുണ്ട്. രാജ്യത്ത് ഇതിനകം 73 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തില്‍ 17 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ ഒരാള്‍ക്കും തെലങ്കാനയില്‍ ഒരാള്‍ക്കും കര്‍ണാടകത്തില്‍ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ പത്ത് ഇന്ത്യക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ലഡാക്കില്‍ മൂന്ന് പേര്‍ക്കും പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.

  English summary
  Amid Rising Coronavirus Fears, J&K Admin Invokes Sec 144 To Shut Schools, Colleges
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X