• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോകത്തെ ചലിപ്പിക്കുന്ന ഇന്ത്യന്‍ ടെക്കികള്‍; പ്രവര്‍ത്തനം നിര്‍ത്തിയാല്‍ നിശ്ചലമാവുക ആഗോള ഭീമന്‍മാര്

ബെംഗളൂര്‍: കൊറോണ വൈറസിന്‍റെ വ്യാപനം ലോകക്രമത്തെ ആകെ മാറ്റി മറിച്ചിരിക്കുകയാണ്. എല്ലാ മേഖലയിലും വൈറസ് ബാധ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐടി മേഖലയും ആ പ്രതിസന്ധിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നില്ല. എന്നിരുന്നാലും ഇന്ത്യയിലെ നാല് ദശലക്ഷം ഐടി ജീവനക്കാരില്‍ മൂന്നിലൊന്നും ഇപ്പോഴും വിദേശത്തുള്‍പ്പടേയുള്ള തങ്ങളുടെ ക്ലയന്‍റുകള്‍ക്കായി സ്വന്തം വീടൂകളിലും ഓഫീസിലും ഇരുന്ന് സേവനം തുടരുകയാണ്.

ലോകത്തിലെ പല കോർപ്പറേറ്റ് ഭീമന്‍മാരുടേയും അണിയറയിലെ നട്ടെല്ല് ബെംഗളൂരു, പൂനെ, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെ ഐടി പ്രൊഫഷണലുകളാണ്. ഇന്ത്യന്‍ ഐടി രംഗത്തെ പ്രമുഖരായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ തുടങ്ങിയവരാണ് ജനറൽ ഇലക്ട്രിക്, സിറ്റിബാങ്ക്, മോർഗൻ സ്റ്റാൻലി, ഫിഡിലിറ്റി, എച്ച്എസ്ബിസി, ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പ്, എയർബസ്, സിസ്കോ, ബ്രിട്ടീഷ് ടെലികോം, വോഡഫോൺ, നീൽസൺ അടക്കമുള്ള ആഗോള കമ്പനികളുടെ അണിയറയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

സാമ്പത്തിക നട്ടെല്ല്

'നിരവധി രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ല് ഞങ്ങൾ ശക്തിപ്പെടുത്തുന്നു, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന, ഫാർമസി കമ്പനികളെ പിന്തുണയ്ക്കുന്നു, സർക്കാരുകൾക്കും പൊതു സേവന സ്ഥാപനങ്ങൾക്കുമായി സാങ്കേതികവിദ്യ ഈ സമയത്തും പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നായിരുന്നു ലോക്ക് ഡൗണിനെ കുറിച്ച് ചോദിച്ചപ്പോള്‍ ടാറ്റാ കൺസൾട്ടൻസി സർവീസസ് വക്താവ് പ്രതികരിച്ചത്.

കമ്പനികൾ തകരാറിലാകും

കമ്പനികൾ തകരാറിലാകും

കൂടാതെ, മറ്റ് പല ആഗോള ബിസിനസുകൾക്കും അവശ്യ പ്രവർത്തനങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. അക്കൗണ്ടിംഗ്, പേയ്‌മെന്റുകൾ, ബില്ലിംഗ്, മാനവ വിഭവശേഷി, ശമ്പളം അത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. ഇവയുടെയെല്ലാം പ്രവര്‍ത്തനം നടക്കുന്നത് ഇന്ത്യയിലെ ബാക്ക് ഓഫീസുകളിലാണ്. ഈ സേവനങ്ങൾ ലഭ്യമല്ലെങ്കിൽ കമ്പനികൾ തകരാറിലാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ബുദ്ധിമുട്ടുകള്‍

ബുദ്ധിമുട്ടുകള്‍

പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും നിരവധി പ്രതിസന്ധികളും ഇന്ത്യയിലെ ഐടി മേഖല നേരിടുന്നുണ്ട്. ഓഫീസ് അധിഷ്ഠിതമായി ചെയ്യേണ്ട ജോലികള്‍ വീടുകളിലേക്ക് മാറ്റുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ലാപ്ടോപ്പുകളുടെ കുറവും ഇന്‍റര്‍നെറ്റ്, വൈദ്യുതി എന്നിവയുടെ ലഭ്യതയിലെ അസ്ഥിരതയും ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുന്നു. വോയ്‌സ് അധിഷ്‌ഠിത കോൾ സെന്ററുകൾ നടത്തുന്നവരാണ് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവരുടെ ഉപകരണങ്ങൾ വീട്ടിൽ സജ്ജീകരിക്കാൻ കഴിയില്ലെന്നതാണ് പ്രധാന വെല്ലുവിളി.

ജോലി പോകുമോ

ജോലി പോകുമോ

രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്, ഈ സാഹചര്യത്തില്‍ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് ഭയന്ന് ഓഫീസ് പോകുന്നവർക്ക് അവധി ചോദിക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്. മെഡിക്കൽ പ്രൊഫഷണലുകൾ, ഫ്ലൈറ്റ് സ്റ്റാഫ്, , ഡെലിവറി പ്രവര്‍ത്തര്‍ എന്നിവരെപ്പോലെ ഓഫീസുകളില്‍ ചെന്ന് ജോലി ചെയ്യുന്ന ടെക്കികളും അവരുടെ കുടുംബങ്ങളും അയല്‍വാസികളില്‍ നിന്നും ഫ്ലാറ്റ് ഉടമകളില്‍ നിന്നും അപമാനിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

സാമൂഹിക അകലം പാലിക്കല്‍

സാമൂഹിക അകലം പാലിക്കല്‍

നിര്‍ബന്ധമായു ഓഫീസില്‍ എത്തേണ്ടവര്‍ മാത്രമാണ് ഐടി കാമ്പസുകളില്‍ ഇപ്പോള്‍ എത്തുന്നത്. ഇത് സാമൂഹിക അകലം പാലിക്കല്‍ എളുപ്പമാക്കുന്നു. സർക്കാരിന്റെ ഉത്തരവിനും ഉപദേശങ്ങൾക്കും അനുസൃതമായി മാത്രമാണ് പ്രവർത്തനം തുടരുന്നതെന്നാണ് ടെക് മഹീന്ദ്രയുടെ ചീഫ് പീപ്പിൾ ഓഫീസർ ഹർഷവേന്ദ്ര സോയിൻ വ്യക്തമാക്കിയത്.

cmsvideo
  കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam
  തെര്‍മാല്‍ സ്കാനറുകൾ

  തെര്‍മാല്‍ സ്കാനറുകൾ

  വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഇൻഫോസിസ് ഓഫീസുകളില്‍ നിന്ന് ബയോമെട്രിക് സ്കാനറുകൾ നീക്കംചെയ്തു. ജീവനക്കാരുടെ ശരീര താപനില നിരീക്ഷിക്കുന്നതിന് തെര്‍മാല്‍ സ്കാനറുകൾ ഏര്‍പ്പെടുത്തി. മാനസികരമായ പിന്തുണയും ഈ പ്രതിസന്ധി ഘട്ടത്തില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നു. പല കമ്പനികളും മനഃശാസ്ത്രജ്ഞരുമായി സംവദിക്കാന്‍ ഹൈല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  ഈ സന്ദര്‍ഭങ്ങള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി

  കേരളത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു; മകന് കൊറോണ ഭേദമായി, നന്ദി പറഞ്ഞ് സംവിധായകന്‍ പത്മകുമാര്‍

  English summary
  Amid the Corona scare, thousands of techies in India are working hard to keep the world running
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more