കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ ഭീഷണിക്കിടെ ഇറാന്‍ മന്ത്രി ഇന്ത്യയില്‍; ഇറാനും അമേരിക്കക്കുമിടയില്‍പ്പെട്ട് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: അമേരിക്ക ഇറാനെതിരായ ഉപരോധം ശക്തമാക്കിയിരിക്കെ ഇറാന്‍ മന്ത്രി ഇന്ത്യയില്‍. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആണ് തിങ്കളാഴ്ച രാത്രി ഇന്ത്യയിലെത്തിയത്. കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം ചര്‍ച്ച നടത്തി. മെയ് ഒന്ന് മുതല്‍ ഇറാന്‍ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. ഇറാന്‍ എണ്ണ വാങ്ങുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ഇറാന്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

Mohamm

മൂന്നാഴ്ച മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ഉപരോധം ശക്തമാക്കിയത്. ഇറാന്‍ എണ്ണ വാങ്ങുന്നവര്‍ക്കും ഇറാനുമായി ഇടപാടുകള്‍ തുടരുന്നവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയ്ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇനി ഇറക്കാന്‍ തീരുമാനിച്ചാല്‍ അമേരിക്കയുടെ പ്രതിഷേധത്തിന് ഇരയാകുകയും ചെയ്യും.

തുര്‍ക്കുമെനിസ്താനിലെ ദ്വിദിന സന്ദര്‍ശനം കഴിഞ്ഞാണ് ജവാദ് സരീഫ് ഇന്ത്യയിലെത്തിയിരിക്കുന്നത്. അമേരിക്കയുടെ നടപടി എങ്ങനെ മറികടക്കാം എന്നതായിരുന്നു സരീഫും സുഷമയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ പ്രധാന വിഷയമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടകയില്‍ വന്‍ ട്വിസ്റ്റ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും? ജെഡിഎസ് സഖ്യംവിടും, ഉപതിരഞ്ഞെടുപ്പിന്കര്‍ണാടകയില്‍ വന്‍ ട്വിസ്റ്റ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും? ജെഡിഎസ് സഖ്യംവിടും, ഉപതിരഞ്ഞെടുപ്പിന്

ഇന്ത്യ മുന്‍കൈയ്യെടുത്ത് ഇറാനില്‍ നിര്‍മിക്കുന്ന തുറമുഖമായ ചാബഹാറിനെ അമേരിക്ക ഉപരോധത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തുറമുഖ പദ്ധതിയും കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചയായി. ഇറാന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അടുത്തിടെ പറഞ്ഞിരുന്നു. മാത്രമല്ല, അമേരിക്കയില്‍ നിന്ന് ഷെയ്ല്‍ എണ്ണ ഇറക്കാനും ഇന്ത്യ ആലോചിച്ചിരുന്നു. പക്ഷേ അമേരിക്കന്‍ എണ്ണയ്ക്ക് വില കൂടുതലാണ്.

English summary
Amid US-Iran heat, Iran Foreign Minister arrived New Delhi for talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X