Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുത്ത് കാട്ടി ഡോളര്‍... രൂപ മൂക്കുകുത്തുന്നു; എല്ലാ കണ്ണുകളും റിസര്‍വ് ബാങ്കിലേക്ക്

യുഎസ് ഡോളറിനെതിരെ വീണ്ടും ഇടിഞ്ഞ് രൂപ. 12 പൈസയാണ് ഇന്ന് ഇടിഞ്ഞത്. യുഎസ് താരിഫ് സംബന്ധിച്ച അനിശ്ചിതത്വം വര്‍ധിച്ച് വരുന്നതിനാല്‍ മിക്ക വ്യാപാരികളും സുരക്ഷിത നിക്ഷേപത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതാണ് രൂപയെ ദുര്‍ബലപ്പെടുത്തിയത്. കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ 25% താരിഫ് ചുമത്തുന്നതിനുള്ള തീയതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലതവണ മാറ്റി.

ഇത് ലോകമെമ്പാടുമുള്ള വിപണി പങ്കാളികളെ ആശയക്കുഴപ്പത്തിലാക്കി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ കുറഞ്ഞ് 87.32 എന്ന നിരക്കിലായിരുന്നു. കഴിഞ്ഞ ദിവസമാണ് രൂപ വീണ്ടും 87 കടന്നത്. വ്യാഴാഴ്ചത്തെ സെഷനില്‍ രൂപ ഒരു ഡോളറിന് 87.20 ല്‍ ആണ് ക്ലോസ് ചെയ്തത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും മാസവസാനമായത് കൊണ്ട് ഇറക്കുമതിക്ക് ഡോളര്‍ ആവശ്യകത വര്‍ധിച്ചതുമാണ് രൂപയുടെ ഇടിവിന് കാരണം.

Dollar

അതേസമയം രൂപയുടെ അമിതമായ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് സജീവമായി ഇടപെടുന്നുണ്ട്. ഇന്ത്യയുടെ ജിഡിപി കണക്കുകള്‍ ഉള്‍പ്പെടെയുള്ള വരാനിരിക്കുന്ന സാമ്പത്തിക ഡാറ്റ റിലീസുകളിലാണ് എല്ലാ കണ്ണുകളും. രൂപയുടെ അമിതമായ മൂല്യത്തകര്‍ച്ച തടയാന്‍ ആര്‍ബിഐ 87.40 ലെവലിനടുത്ത് സജീവമായി ഇടപെടുന്നുണ്ടെന്ന് സിആര്‍ ഫോറെക്‌സ് അഡൈ്വസേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ അമിത് പബാരി പറഞ്ഞു.

'ഗ്രാമീണ ആവശ്യകതയും സര്‍ക്കാര്‍ ചെലവുകളും വര്‍ദ്ധിച്ചതിനാല്‍ 6.3% മെച്ചപ്പെട്ട വളര്‍ച്ച കാണിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ ജിഡിപി കണക്കുകള്‍ ഉള്‍പ്പെടെയുള്ള വരാനിരിക്കുന്ന സാമ്പത്തിക ഡാറ്റ റിലീസുകളെയാണ് ഇനി വിപണി കാത്തിരിക്കുന്നത്,' പബാരി കൂട്ടിച്ചേര്‍ത്തു.

എല്ലാ മേഖലകളിലെയും വികാരങ്ങള്‍ ദുര്‍ബലമായി തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ രൂപയും ദുര്‍ബലമാകുമെന്ന് ഫിന്റെക്‌സ് ട്രഷറി അഡൈ്വസേഴ്സ് എല്‍എല്‍പിയുടെ ട്രഷറി മേധാവിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അനില്‍ കുമാര്‍ ബന്‍സാലി പറഞ്ഞു. കാനഡ, മെക്‌സിക്കോ എന്നിവയിലേക്കുള്ള താരിഫ് മാര്‍ച്ച് 4 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് പറഞ്ഞതോടെ ഡോളര്‍ സൂചിക 0.14% ഉയര്‍ന്ന് 107.40 ആയി.

യുഎസ് പ്രസിഡന്റിന്റെ തന്നെ പ്രശ്‌നകരമായ ആശയവിനിമയം താരിഫ് ഘടകത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യുഎസ് വ്യക്തിഗത ഉപഭോഗ ചെലവും ജിഡിപി ഡാറ്റയും ശക്തമായി വന്നു. കാനഡ, മെക്‌സിക്കോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്ക്കെതിരായ യുഎസ് താരിഫുകളെ കുറിച്ച് വ്യാപാരികള്‍ ജാഗ്രത പാലിക്കുന്നുണ്ട്. ഇത് ആഗോള അനിശ്ചിതത്വത്തിന് ആക്കം കൂട്ടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+