Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്ത്രങ്ങള്‍ മെനഞ്ഞ് ലാലുവും കളത്തില്‍.. ബിജെപിക്ക് മറുപണി; എച്ച്എഎമ്മിന് ഉപമുഖ്യമന്ത്രിസ്ഥാനം?

പാട്‌ന: ബിഹാറില്‍ ജെ ഡി യുവും ആര്‍ ജെ ഡിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന ഊഹാപോഹം ശക്തമാകുന്നതിനിടെ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ലാലുപ്രസാദ് യാദവ് രംഗത്ത്. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് മാഞ്ചിക്ക് മഹാഗത്ബന്ധന്‍ സഖ്യത്തില്‍ ചേര്‍ന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും ലോക്സഭാ സീറ്റുകളും ലാലുപ്രസാദ് യാദവ് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇത്തരം ഓഫറുകളില്‍ വീഴില്ല എന്നും താന്‍ എന്‍ ഡി എയ്‌ക്കൊപ്പമാണ് എന്നും സന്തോഷ് മാഞ്ചി പറഞ്ഞു. സംസ്ഥാനത്ത് അധികാരത്തില്‍ തുടരാന്‍ കേവല ഭൂരിപക്ഷമായ 122 എന്ന മാന്ത്രികസംഖ്യ തികയ്ക്കാനുള്ള ശ്രമത്തിലാണ് ആര്‍ ജെ ഡി ക്യാംപ്. നിതീഷ് കുമാര്‍ ജെ ഡി യുവിനെ ഭരണസഖ്യത്തില്‍ നിന്ന് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ആര്‍ ജെ ഡി സഖ്യത്തിന് 122-ല്‍ എത്താനും നിയമസഭയില്‍ ആധിപത്യം നിലനിര്‍ത്താനും എട്ട് എം എല്‍ എമാര്‍ കൂടി വേണ്ടിവരും.

Lalu Prasad Yadav

ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ തന്റെ സ്ഥാനത്തിന് ആനുപാതികമായ സ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്കിനോട് അതൃപ്തി പ്രകടിപ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നേരത്തെ നടത്തണം എന്നും അദ്ദേഹം വാദിക്കുന്നു.

എന്നാല്‍ ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായ ആര്‍ ജെ ഡി എതിര്‍ക്കുന്ന വിഷയമാണ്. ഇതോടെ ജെ ഡി യു-ആര്‍ ജെ ഡി നേതാക്കള്‍ തമ്മിലുള്ള പോരും വര്‍ധിച്ചിട്ടുണ്ട്. 243 അംഗ നിയമസഭയിലെ നിലവിലെ കക്ഷി നില ഇനി പറയുന്ന വിധത്തിലാണ്. ആര്‍ജെഡി: 79, ബിജെപി: 78, ജെഡിയു: 45, കോണ്‍ഗ്രസ്: 19, ഇടത് കക്ഷികള്‍: 16, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച: 4, എഐഎംഐഎം: 1, സ്വതന്ത്രര്‍: 1

ലാലന്‍ സിംഗിന്റെ കാലാവധി വെട്ടിച്ചുരുക്കി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം, സംഘടനയുടെ മേല്‍ നിയന്ത്രണം ഉറപ്പിക്കുന്നതിനുള്ള ദൃഢമായ ശ്രമമായി കണക്കാക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ലാലന്‍ സിംഗ് ആര്‍ ജെ ഡിയുമായി വളരെ അടുത്ത് വളരുകയോ സ്വതന്ത്ര അജണ്ട പിന്തുടരുകയോ ചെയ്യുമെന്ന് ചില ജെഡിയു നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ പ്രശ്‌നം വഷളാകാതിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖറിനെ കരിമ്പ് വ്യവസായങ്ങളുടെ താരതമ്യേന അപ്രധാനമായ വകുപ്പിലേക്ക് തരംതാഴ്ത്താന്‍ ആര്‍ ജെ ഡി സമ്മതിച്ചിരുന്നു. അതിനിടെ മറുവശത്ത് ബി ജെ പിയും നീക്കം സജീവമാക്കിയിട്ടുണ്ട്. ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും സുശീല്‍ മോദി, വിജയ് കുമാര്‍ സിന്‍ഹ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും അമിത് ഷാ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+