കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തെ പ്രിയങ്ക പിന്തുണയ്ക്കുന്നത് സ്വാഭാവികം, വാദ്രയെ പിന്തുണച്ച് പരിചയമുണ്ടല്ലോ, പരിഹാസം

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയും കൈവിട്ടതോടെ ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് കുരുക്ക് മുറുകിയിരിക്കുകയാണ്. ചിദംബരം ഒളിവിൽ കഴിയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിദംബരത്തെ കണ്ടെത്താനുളള അന്വേഷണം സിബിഐ നടത്തുന്നുണ്ട്. രാജ്യം വിട്ട് പോകരുത് എന്ന് അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിദംബരം വിഷയത്തില്‍ കോണ്‍ഗ്രസ് വന്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

ക്ലർക്കിനേയും ഡ്രൈവറേയും വഴിയിൽ ഇറക്കി വിട്ട് കാറോടിച്ച് പോയി, പി ചിദംബരം കടന്ന് കളഞ്ഞതിങ്ങനെക്ലർക്കിനേയും ഡ്രൈവറേയും വഴിയിൽ ഇറക്കി വിട്ട് കാറോടിച്ച് പോയി, പി ചിദംബരം കടന്ന് കളഞ്ഞതിങ്ങനെ

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കം ചിദംബരത്തെ പിന്തുണച്ച് രംഗത്ത് എത്തി. പ്രിയങ്ക ഗാന്ധിയുടെ പിന്തുണയെ രൂക്ഷമായി പരിഹസിച്ചിരിക്കുകയാണ് ബിജെപി വക്താവ് അമിത് മാളവ്യ. ''പ്രിയങ്ക ഗാന്ധി ചിദംബരത്തെ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണ്. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വാദ്രയെ പിന്തുണച്ചുളള അനുഭവ പരിചയം'' പ്രിയങ്കയ്ക്ക് ഉണ്ടല്ലോ എന്നാണ് അമിത് മാളവ്യയുടെ പരിഹാസം.

congress

''ആഭ്യന്തര മന്ത്രിയായും ധനമന്ത്രിയായും വര്‍ഷങ്ങളോളം രാജ്യത്തെ വിശ്വസ്തതയോടെ സേവിച്ച ആദരണീയ വ്യക്തിയാണ് രാജ്യസഭാ അംഗം കൂടിയായ പി ചിദംബരം. അദ്ദേഹം ചങ്കൂറ്റത്തോടെ സത്യങ്ങള്‍ വിളിച്ച് പറയുകയും സര്‍ക്കാരിന്റെ തെറ്റുകള്‍ തുറന്ന് കാട്ടുകയും ചെയ്യുന്ന വ്യക്തിയാണ്. എന്നാല്‍ ഭീരുക്കള്‍ക്ക് ആ സത്യങ്ങള്‍ സഹിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ അദ്ദേഹത്തെ നാണംകെട്ട തരത്തില്‍ വേട്ടയാടുകയാണ്. ഞങ്ങള്‍ അദ്ദേഹത്തിനൊപ്പമാണ്. എന്ത് തന്നെ സംഭവിച്ചാലും സത്യത്തിന് വേണ്ടി പോരാടും'' എന്നാണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ ചിദംബരത്തെ പിന്തുണച്ച് രംഗത്ത് എത്തി. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നട്ടെല്ലില്ലാത്ത ഒരു കൂട്ടം മാധ്യമങ്ങള്‍ എന്നിവയെ ഉപയോഗപ്പെടുത്തി മോദി സര്‍ക്കാര്‍ പി ചിദംബരത്തെ വ്യക്തിഹത്യ നടത്തുകയാണ് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അധികാരത്തിന്റെ ഇത്രയും നിന്ദ്യമായ ദുരുപയോഗത്തെ ശക്തമായി അപലപിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

English summary
Amit Malvia of BJP slams Priyanka Gandhi for supporting P Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X