ജെയ്റ്റ്ലിയുടെ വിയോഗം; നഷ്ടമായത് കുടുംബത്തിലെ അഗത്തെയെന്ന് അമിത് ഷാ, രാജ്നാഥ് സിങ് ദില്ലിയിലേക്ക്
ദില്ലി: അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ അമിത് ഷായും രാജ്നാഥ് സിങും. അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വല്ലാതെ വേദനിപ്പിച്ചെന്നാണ് അമിത് ഷാ പ്രതികരിച്ചത്. ജെയ്റ്റ്ലിയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ മാത്രമല്ല, കുടുംബത്തിലെ പ്രധാനപ്പെട്ട ഒരു അംഗത്തെകൂടിയാണ് തനിക്ക് നഷ്ടപ്പെട്ടത്. അദ്ദേഹം എക്കാലത്തും എനിക്ക് വഴികാട്ടിയായിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
HM Amit Shah: Deeply pained by the demise of #ArunJaitley ji. It is like a personal loss for me. I have not only lost a senior party leader but also an important family member who will forever be a guiding light for me. (file pic) pic.twitter.com/Bka1NevxLO
— ANI (@ANI) August 24, 2019
രാജ്യത്തിനും സര്‍ക്കാറിനും പാര്‍ട്ടിക്കും വലിയ മുതല്‍ക്കൂട്ടായിരുന്നു അരുണ്‍ ജെയ്റ്റ്ലിയെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചത്. അരുണ്‍ ജെയറ്റ്ലിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ദില്ലിയിലേക്ക് ഉടന്‍ പുറപ്പെടുമെന്നും രാജ്നാഥ് സിങ് ലഖ്നൗവില്‍ പറഞ്ഞു.
Defence Minister Rajnath Singh in Lucknow: Just got to know of the passing away of Arun Jaitley Ji. He was an asset for the country, for the govt, and for the party. I will leave for Delhi to pay tributes to Arun Jaitley Ji. pic.twitter.com/QytAvzSJ4E
— ANI (@ANI) August 24, 2019
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു. 66 വയസായിരുന്നു. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വെച്ച് ഇന്ന് ഉച്ചക്ക് 12: 07 നായിരുന്നു അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഈ മാസം ഒമ്പതിന് എയിംസിലെത്തിച്ച അദ്ദേഹത്തെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയായിരുന്നു.

ഏറെ നാളായി അനാരോഗ്യം അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാം മോദി സര്‍ക്കാരില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീരുമാനമെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടാം മോദി മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് അരുണ്‍ ജെയ്റ്റ്ലി നേതാക്കള്‍ക്ക് കത്ത് നല്‍കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നേരത്തെ ആശുപത്രിയിലെത്തി അരുണ്‍ ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications