കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്റ്റ്ലിയുടെ വിയോഗം; നഷ്ടമായത് കുടുംബത്തിലെ അഗത്തെയെന്ന് അമിത് ഷാ, രാജ്നാഥ് സിങ് ദില്ലിയിലേക്ക്

Google Oneindia Malayalam News

ദില്ലി: അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ അമിത് ഷായും രാജ്നാഥ് സിങും. അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വല്ലാതെ വേദനിപ്പിച്ചെന്നാണ് അമിത് ഷാ പ്രതികരിച്ചത്. ജെയ്റ്റ്ലിയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ മാത്രമല്ല, കുടുംബത്തിലെ പ്രധാനപ്പെട്ട ഒരു അംഗത്തെകൂടിയാണ് തനിക്ക് നഷ്ടപ്പെട്ടത്. അദ്ദേഹം എക്കാലത്തും എനിക്ക് വഴികാട്ടിയായിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ധനമന്ത്രി പദത്തിലെത്തിയ ചാണക്യന്‍..... അരുണ്‍ ജെയ്റ്റ്ലി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ധനമന്ത്രി പദത്തിലെത്തിയ ചാണക്യന്‍..... അരുണ്‍ ജെയ്റ്റ്ലി

രാജ്യത്തിനും സര്‍ക്കാറിനും പാര്‍ട്ടിക്കും വലിയ മുതല്‍ക്കൂട്ടായിരുന്നു അരുണ്‍ ജെയ്റ്റ്ലിയെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചത്. അരുണ്‍ ജെയറ്റ്ലിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ദില്ലിയിലേക്ക് ഉടന്‍ പുറപ്പെടുമെന്നും രാജ്നാഥ് സിങ് ലഖ്നൗവില്‍ പറഞ്ഞു.

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. 66 വയസായിരുന്നു. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വെച്ച് ഇന്ന് ഉച്ചക്ക് 12: 07 നായിരുന്നു അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഈ മാസം ഒമ്പതിന് എയിംസിലെത്തിച്ച അദ്ദേഹത്തെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയായിരുന്നു.

jaitly

ജെയ്റ്റ്ലിയുടെ വിയോഗം; ദുഃഖകരമെന്ന് രാഷ്ട്രപതി, നഷ്ടമായത് വിലമതിക്കാനാവാത്ത സുഹൃത്തിനെയെന്ന് മോദിജെയ്റ്റ്ലിയുടെ വിയോഗം; ദുഃഖകരമെന്ന് രാഷ്ട്രപതി, നഷ്ടമായത് വിലമതിക്കാനാവാത്ത സുഹൃത്തിനെയെന്ന് മോദി

ഏറെ നാളായി അനാരോഗ്യം അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാം മോദി സര്‍ക്കാരില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീരുമാനമെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടാം മോദി മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലി നേതാക്കള്‍ക്ക് കത്ത് നല്‍കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നേരത്തെ ആശുപത്രിയിലെത്തി അരുണ്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചിരുന്നു.

English summary
amit sha and rajnath sing condolence over the demise of Arun Jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X