കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ദേഭാരത് എക്സ്പ്രസ് ആഭ്യന്തരമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു ; ജമ്മു കശ്മീരിനുള്ള സമ്മാനമെന്ന് അമിത് ഷാ

  • By Desk
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിന്റെ വികസനത്തിനും മത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വന്ദേ ഭാരത് എക്‌സ്പ്രസ് സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലിയില്‍ നിന്ന് ജമ്മുവിലെ കത്രയിലേക്കുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. ദില്ലിക്കും വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള അവസാന സ്റ്റേഷനായ കത്രയിലേക്കുമുള്ള അതിവേഗ ട്രെയിന്‍ ഓടിയെത്തുന്ന സമയം 12 മണിക്കൂറില്‍ നിന്ന് എട്ട് മണിക്കൂറായി കുറയ്ക്കും. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് ഉദ്ഘാടനം ചെയ്തത്. ആദ്യത്തേത് ദില്ലിക്കും വാരണാസിക്കും ഇടയിലാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ലഭിക്കണം; എഴുതി തയ്യാറാക്കിയ വാദവുമായി ദിലീപ്നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ലഭിക്കണം; എഴുതി തയ്യാറാക്കിയ വാദവുമായി ദിലീപ്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ആയിരുന്നു സംസ്ഥാനത്തിന്റെ വികസനത്തിലെ ഏറ്റവും തടസ്സമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനുമുമ്പ്, ജമ്മു കശ്മീരിന്റെ വികസനത്തിലേക്കുള്ള പാതയില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീര്‍ ഏറ്റവും വികസിത സംസ്ഥാനങ്ങളിലൊന്നായി മാറും. വന്ദേ ഭാരത് എക്‌സ്പ്രസ് സജ്ജമാക്കിയതോടെ വികസന യാത്ര ആരംഭിച്ചു. ഇനി സംസ്ഥാനത്ത് ടൂറിസം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഷാ പറഞ്ഞു.

vande bharat

റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, കേന്ദ്രമന്ത്രിമാരായ ഡോ. ജിതേന്ദ്ര സിംഗ്, ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവര്‍ ഷായ്‌ക്കൊപ്പമുണ്ടായിരുന്നു. 2022 ഓഗസ്റ്റ് 15 ന് മുമ്പ് കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് റെയില്‍ വഴി രാജ്യത്തെ ബന്ധിപ്പിക്കുമെന്ന് ഗോയല്‍ പറഞ്ഞു. 'എന്റെ സഹോദരിമാര്‍ക്കും ജമ്മുവിന്റെ സഹോദരന്മാര്‍ക്കും വൈഷ്ണവോ ദേവിയുടെ ഭക്തര്‍ക്കുമുള്ള നവരാത്രി സമ്മാനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ട്രെയിന്‍ നമ്പര്‍ 22439 ന്യൂഡല്‍ഹി-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 6 ന് ആരംഭിച്ച് 2 മണിക്ക് കത്രയിലെത്തും. ട്രെയിനില്‍ രണ്ട് മിനിറ്റ് വീതം അംബാല കന്റോണ്‍മെന്റ്, ലുധിയാന, ജമ്മു തവി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. അതേ ദിവസം തന്നെ മടക്കയാത്രയില്‍ കത്ര-ദില്ലി വന്ദേ ഭാരത് എക്‌സ്പ്രസ് കത്രയില്‍ നിന്ന് 3 മണിക്ക് പുറപ്പെട്ട് രാത്രി 11 ന് ദില്ലി റെയില്‍വേ സ്റ്റേഷനില്‍ എത്തും.

English summary
Amit Sha flag off Vande Bharat express
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X