കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ ഇനി ഓപ്പറേഷൻ താമര ഇല്ല; യെദ്യൂരപ്പയ്ക്ക് കർശന നിർദ്ദേശം നൽകി അമിത് ഷാ

Google Oneindia Malayalam News

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്ന ബിജെപി ഇതര സർക്കാരുകളെ താഴെയിറക്കാൻ ബിജെപി കേന്ദ്രങ്ങൾ ശ്രമം നടത്തിയിരുന്നു. അധികാരത്തിൽ എത്തിയത് മുതൽ വലിയ ഭീഷണിയാണ് കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ നേരിടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യം നേരിട്ട കനത്ത പരാജയം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.

രാഹുൽ ഗാന്ധി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്; കൂട്ടരാജി പാഴാകുമോ?രാഹുൽ ഗാന്ധി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്; കൂട്ടരാജി പാഴാകുമോ?

സർക്കാരിനെ താഴെയിറക്കാൻ ബിജെപി അധ്യക്ഷൻ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ചില ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ സംസ്ഥാനത്ത് ഭരണം പിടിക്കാനായി നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് തൽക്കാലത്തേയ്ക്ക് അവധി നൽകാൻ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചിരിക്കുകയാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ.

ഓപ്പറേഷൻ താമര

ഓപ്പറേഷൻ താമര

കർണാടകയിൽ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ഓപ്പറേഷൻ താമരയുമായി മുന്നോട്ട് പോകേണ്ടെന്നാണ് അമിത് ഷാ നിർദ്ദേശം നൽകിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ വിള്ളൽ രൂക്ഷമായിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ഇരു കൂട്ടരും പരസ്പരം കുറ്റപ്പെടുത്തലുകൾ തുടരുകയാണ്. ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയും മുഖ്യമന്ത്രി കുമാരസ്വാമിയും ഉൾപ്പെടെയുള്ള നേതാക്കൾ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു. സർക്കാരിനെ താഴെയിറക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്രങ്ങൾ നീക്കം നടത്തിയത്. ഇതിനിടയിലാണ് അമിത് ഷായുടെ നിർദ്ദേശം.

 തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂട് ആറും മുമ്പ് 3 സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജാർഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് വരുന്ന മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ബിജെപി ഉറച്ച് വിജയ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളാണ് ഇത് മൂന്ന്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കർണാടകയിൽ ഓപ്പറേഷൻ താമരയ്ക്ക് അവധി നൽകാൻ അമിത് ഷാ നിർദ്ദേശം നൽകിയിരിക്കുന്നത്.

തിരിച്ചടി ആകുമോ?

തിരിച്ചടി ആകുമോ?

കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെതിരെ നടത്തുന്ന നീക്കങ്ങൾ നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന് വിലയിരുത്തലിനെ തുടർന്നാണ് അമിത് ഷായുടെ നിർദ്ദേശം. സർക്കാരിന്റെ ഭരണ പരാജയങ്ങൾ മുൻ നിർത്തി പരമാവധി പ്രചാരണങ്ങൾ നടത്താനാണ് അമിത് ഷാ ബിജെപി അധ്യക്ഷൻ യെദ്യൂരപ്പയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. വരൾച്ച നേരിടുന്നതിലെ വീഴ്ച, ഐഎംഎ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങൾ സജീവമാക്കി നിർത്താനാണ് അമിത് ഷാ നിർദ്ദേശം നൽകിയിരിക്കുന്നത്.

മന്ത്രിസഭാ വികസനം

മന്ത്രിസഭാ വികസനം

അടുത്തിടെ നടന്ന മന്ത്രിസഭാ വിപൂലീകരണത്തിൽ രണ്ട് വിമത എംഎൽഎമാരെക്കൂടി കുമാരസ്വാമി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. കുമാരസ്വാമിയുടെ നടപടിയിൽ കോൺഗ്രസ് എംഎൽഎമാർ എതിർപ്പ് അറിയിച്ചിരുന്നു. ചില കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി ബന്ധപ്പെട്ട് വരികയാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സഖ്യം വിട്ടുവരുന്നവരെ
കൂടെക്കൂട്ടേണ്ടയെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.

 പാർലമെന്റിൽ

പാർലമെന്റിൽ

ബിജെപി ഇതര സർക്കാരുകൾക്കെതിരെ എന്തെങ്കിലും നീക്കം നടന്നാൽ ഇത് പാർലമെന്റിലും ബഹളത്തിന് കാരണമാകുകയും പല സുപ്രധാന വിഷയങ്ങളിലും തീരുമാനമാകാതെ സഭ പിരിയുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാൻ കൂടി വേണ്ടിയാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. മധ്യപ്രദേശിലും കോൺഗ്രസ് എംഎൽഎമാർ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട് വരികയാണ്. എന്നാൽ പ്രതിപക്ഷ എംഎൽഎമാരോട് അനുകൂല നിലപാട് കാണിക്കേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്.

English summary
Amit Sha says no to operation lotus in Karnataka till assembly elections are over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X