Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുക്കളും ബുദ്ധമതക്കാരും ഒഴികെയുളള നുഴഞ്ഞ് കയറ്റക്കാരെ തുരത്തുമെന്ന് അമിത് ഷാ!

ഡാര്‍ജിലിംഗ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ഇത്തവണ ബിജെപി അധികാരത്തില്‍ വന്നാല്‍ ഹിന്ദുമത വിശ്വാസികളും ബുദ്ധമത വിശ്വാസികളും ഒഴികെയുളള നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ രാജ്യത്ത് നിന്ന് തുരത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി. പൗരത്വ ബില്ലിനെ ചൊല്ലി വിവാദം നിലനില്‍ക്കേയാണ് അമിത് ഷായുടെ പ്രസ്താവന. ഡാര്‍ജിലിംഗില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍.

ബിജെപിയുടെ ഇത്തവണത്തെ പ്രകടന പത്രികയില്‍ പൗരത്വ ബില്‍ നടപ്പാക്കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളുമായ കുടിയേറ്റക്കാരെ കണ്ടെത്തി ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും മറ്റുളളവരെ പുറത്താക്കുമെന്നും ഷാ പറഞ്ഞു.

bjp

പൗരത്വാവകാശ ബില്ലിനെ കുറിച്ച് മമത ബാനര്‍ജി നുണപ്രചാരണം നടത്തുകയാണ് എന്നും അമിത് ഷാ ആരോപിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വബില്ലിന്റെ പേരില്‍ ബിജെപിക്കെതിരെ വലിയ വികാരം ഉയര്‍ന്ന് വന്നിട്ടുണ്ട്. പൗരത്വാവകാശ പട്ടിക കൃത്യമല്ലെന്നതും മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നു എന്നുമാണ് ആരോപണം. എന്നാല്‍ ഇത് രാജ്യത്തേക്ക് നുഴഞ്ഞ് കയറുന്നവരെ തുരത്താനുളള ശക്തമായ നടപടിയാണ് എന്നാണ് ബിജെപി അവകാശപ്പെടുന്നത്.

അതേസമയം പൗരത്വ ബില്ലിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ തന്നെ രംഗത്ത് വന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്. പൗരത്വ ബില്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുകയാണ് എങ്കില്‍ ആത്മഹത്യ ചെയ്യും എന്നാണ് മേഘാലയിലെ ബിജെപി എംഎല്‍എ സന്‍ഷോര്‍ ഷുള്ളെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഷിംല്ലോംഗിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ് ഷുളെള. താന്‍ ജീവിച്ചിരിക്കുമ്പോള്‍ ബില്‍ നടപ്പില്‍ വരുത്താന്‍ അനുവദിക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ നരേന്ദ്ര മോദിക്ക് മുന്നില്‍ ജീവനൊടുക്കുമെന്നും ഷുള്ളെ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+