• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജമ്മു കശ്മീർ: ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉചിതമായ സമയത്ത് പുനസ്ഥാപിക്കുമെന്ന് അമിത്ഷാ

  • By S Swetha

ദില്ലി: കശ്മീരിലെ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും ഉചിതമായ സമയമാകുമ്പോള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെയാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് അവിടുത്തെ ആരോഗ്യ വിദ്യാഭ്യാസ അവസ്ഥയെ കുറിച്ച് കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് ഉള്‍പ്പെടെ നിരവധി അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടില്‍ അതൃപ്തി; ലീഗ് സംഘം സോണിയയെ കണ്ടു

ഉചിതമായ സമയം വരുമ്പോള്‍ കശ്മീരിലെ അധികാരികള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്ന് ഷാ പറഞ്ഞു. എല്ലാവര്‍ക്കും അറിയുന്നത് പോലെ അയല്‍ രാജ്യമായ പാകിസ്ഥാനും കശ്മീരില്‍ വിവിധ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതിനാല്‍ നിയമം കണക്കിലെടുത്ത് മാത്രമേ ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷായുടെ മറുപടിയെ വെല്ലുവിളിച്ച ആസാദ്, 1947 മുതല്‍ പാകിസ്താന്‍ ഇന്ത്യയുടെ അയല്‍ രാജ്യമാണെന്ന് അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍, താഴ് വരയില്‍ ഇന്റര്‍നെറ്റ് ഒരിക്കലും പുനസ്ഥാപിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവരങ്ങള്‍ ലഭിക്കാനും കൈമാറാനും ഇന്റര്‍നെറ്റ് വളരെ അനിവാര്യമാണെന്നും അതിനാല്‍ എത്രയും വേഗം പുനസ്ഥാപിക്കണമെന്ന അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായി ഷാ സമ്മതിച്ചു. എന്നാല്‍ 1995ല്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ അവതരിപ്പിച്ചെങ്കിലും കശ്മീരില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ ലഭിച്ചത് 2003ലാണ്. അത് ബിജെപി ഭരണകാലത്താണെന്നും ഷാ ഓര്‍മ്മിച്ചിച്ചു. സുരക്ഷാ കാരണങ്ങളാല്‍ 2002ല്‍ മാത്രമാണ് ഇന്റര്‍നെറ്റ് സേവനം താഴ്‌വരയില്‍ ലഭ്യമാകുന്നത്. ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റ് അത്യാവശ്യ സൗകര്യമാണ്.

എന്നാല്‍ സുരക്ഷയും ക്രമസമാധാനവുമാണ് ഇപ്പോഴത്തെ മുന്‍ഗണനയെന്ന് മനസ്സിലാക്കണമെന്നും ഷാ ആവശ്യപ്പെട്ടു. ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍, സ്‌കൂള്‍ പരീക്ഷാ ഹാജര്‍, അടുത്തിടെ നടന്ന ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ വോട്ടെടുപ്പിലെ പോളിംഗ് ശതമാനം, ലാന്‍ഡ് ലൈനുകളും മൊബൈല്‍ ഫോണും പുനസ്ഥാപിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണമാണെന്ന് ഷാ വാദിച്ചത്. തിരഞ്ഞെടുപ്പ് നടന്ന 316 ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സിലുകളില്‍ 307 ബിഡിസികളില്‍ 98.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഈ തിരഞ്ഞെടുപ്പുകള്‍ ഭയമില്ലാത്ത അന്തരീക്ഷത്തിലാണ് നടത്തിയതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

കശ്മീരികള്‍ക്ക് ആവശ്യത്തിനുള്ള മരുന്നുകള്‍ ലഭ്യമാണ്. ആശുപത്രികളും മൊബൈല്‍ വാനുകളും പൂര്‍ണമായി സജ്ജമാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ ശ്രീനഗറിലെ 7.66 ലക്ഷം പേര്‍ ഒപിഡിയില്‍ പരിശോധനയ്‌ക്കെത്തി. ഒക്ടോബറില്‍ [താഴ്വരയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രണ്ട് മാസത്തിനുശേഷം] ഒപിഡി രോഗികളുടെ എണ്ണം 7.91 ലക്ഷമായി ഉയര്‍ന്നു. ആര്‍ട്ടിക്കിള്‍ 370 ഫലപ്രദമായി റദ്ദാക്കിയ ആഗസ്റ്റ് 5ന് ശേഷം താഴ്‌വരയില്‍ നടന്ന പോലീസ് വെടിവയ്പില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും കല്ലെറിയല്‍ കേസുകളില്‍ കഴിഞ്ഞ വര്‍ഷത്തെ 802 സംഭവങ്ങളില്‍ നിന്ന് ഈ വര്‍ഷം 544 ആയി കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ എല്ലാ 20,411 സ്‌കൂളുകളും തുറന്നു. അടുത്തിടെ നടന്ന 11-ാം ക്ലാസ് പരീക്ഷകളില്‍ 99.48% കുട്ടികള്‍ ഹാജരായി. അടുത്തിടെ നടന്ന പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ 99.7% കുട്ടികള്‍ പരീക്ഷയെഴുതിയതായും ഷാ സഭയെ അറിയിച്ചു.

English summary
Amit Shah about restoring internet connection in Jammu Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X