ജനരക്ഷായാത്ര; അമിത് ഷായുടെ പിന്മാറ്റം പങ്കാളിത്തം കുറഞ്ഞതിനെ തുടര്‍ന്ന്
സിപിഎം കോട്ടയായ കണ്ണൂരിനെ ഇളക്കിമറിച്ച് പാര്‍ട്ടി ഗ്രാമങ്ങളില്‍ വേരുറപ്പിക്കാനായുള്ള ബിജെപി തന്ത്രം പാളിയതായി റിപ്പോര്‍ട്ട്.
Recommended Video

കണ്ണൂര്‍: സിപിഎം കോട്ടയായ കണ്ണൂരിനെ ഇളക്കിമറിച്ച് പാര്‍ട്ടി ഗ്രാമങ്ങളില്‍ വേരുറപ്പിക്കാനായുള്ള ബിജെപി തന്ത്രം പാളിയതായി റിപ്പോര്‍ട്ട്. കണ്ണൂരില്‍ രണ്ടുദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ എത്തിച്ച് ജനരക്ഷായാത്ര വന്‍ വിജയമാക്കാനായിരുന്നു ബിജെപിയുടെ പരിപാടി. എന്നാല്‍, വരുമെന്നറിയിച്ചശേഷം മുന്നറിയിപ്പില്ലാതെ അമിത് ഷാ പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയത് പാര്‍ട്ടിക്ക് ക്ഷീണമായി.
യാത്ര പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്തത് അമിത് ഷാ ആയിരുന്നു. മൂന്നാംദിവസം കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ പങ്കെടുക്കാനെത്തുമെന്നും അറിയിച്ചു. പങ്കെടുക്കേണ്ടദിവസം രാവിലെയും അമിത് ഷാ എത്തുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍, പൊടുന്നനെ പരിപാടിയില്‍ നിന്നും ഷാ പിന്‍മാറി.

ദില്ലിയില്‍ തിരക്കിട്ട പരിപാടിയുണ്ടായിരുന്നതുകൊണ്ടാണ് യാത്ര മാറ്റിയതെന്ന് ജാഥാ ക്യാപ്റ്റന്‍ കുമ്മനം രാജശേഖരന്‍ പറയുന്നുണ്ടെങ്കിലും പരിപാടിയില്‍ പങ്കാളിത്തം കുറഞ്ഞതുകൊണ്ടാണ് അദ്ദേഹം വരാതിരുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ സംസാരമുയര്‍ന്നു കഴിഞ്ഞു. ദേശീയ മാധ്യമങ്ങളും ഈ രീതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ബിജെപിക്ക് നാണക്കേടുണ്ടാക്കുന്നതാണ്.
അമിത് ഷാ പിന്മാറിയത് പങ്കാളിത്തമില്ലാത്തതുകൊണ്ടാണെന്ന് സിപിഎമ്മും പരിഹസിച്ചു. പല ജില്ലകളില്‍ നിന്നായി ഒട്ടേറെ പേരെ എത്തിച്ചെങ്കിലും കണ്ണൂരില്‍ ബിജെപിയുടെ പ്രവര്‍ത്തകര്‍ ജാഥയില്‍ പങ്കാളികളായില്ലെന്നാണ് സിപിഎം പറയുന്നത്. സംസ്ഥാനത്ത് തങ്ങളുടെ തന്ത്രം വിലപ്പോകില്ലെന്നറിഞ്ഞാണ് ഷാ പിന്മാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വര്‍ഗീയ പ്രവര്‍ത്തനം കേരളത്തില്‍ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications