കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടന തിരുത്തുമോ?; അമിത് ഷാ പറയുന്നു

Google Oneindia Malayalam News

ദില്ലി: ശിവസേന ആവശ്യപ്പെട്ടത് പോലെ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സെക്കുലര്‍, സോഷ്യലിസ്റ്റ് പ്രയോഗങ്ങള്‍ മാറ്റിക്കളയും ബി ജെ പി എന്ന മട്ടിലാണ് ചര്‍ച്ചകള്‍. തങ്ങള്‍ക്ക് അത്തരത്തില്‍ ഒരു താല്‍പര്യമില്ല എന്ന് ബി ജെ പി നേതാക്കള്‍ പലരും പറഞ്ഞു. എന്നിട്ടും ആരും കേട്ട മട്ടില്ല. എങ്കില്‍ ഇതാ ബി ജെ പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് തന്നെ പറയുന്നു. ബി ജെ പി ഭരണഘടന തിരുത്താനില്ല.

ഒരു ദേശീയ ദിനപ്പത്രത്തിലാണ് ഇത് സംബന്ധിച്ച് അമിത് ഷായുടെ പ്രതികരണം വന്നത്. അത് ഇങ്ങനെയായിരുന്നു. ബി ജെ പി ഭരണഘടനയുടെ ആമുഖത്തില്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ അത് ഉള്ളത് പോലെ തന്നെ. അത് അങ്ങനെ തന്നെ നില്‍ക്കും. ഒരു തരത്തിലുള്ള മാറ്റവും ഇതില്‍ ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അര്‍ഥമില്ലാത്തതാണ് എന്നും ഷാ പറഞ്ഞു.

amit-shah-latest

റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യമാണ് ഇത് സംബന്ധിച്ച വിവാദത്തിന് തുടക്കമിട്ടത്. നാല്‍പ്പത്തിരണ്ടാം ഭേദഗതിക്ക് മുന്‍പത്തെ ആമുഖമാണ് ഈ പരസ്യത്തിന് ഉപയോഗിച്ചത്. വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ ഈ പരസ്യത്തിലെ ആമുഖത്തില്‍ സെക്കുലര്‍, സോഷ്യലിസ്റ്റ് പ്രയോഗങ്ങള്‍ ഉണ്ടായിരുന്നില്ല.

കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം സെക്കുലര്‍, സോഷ്യലിസ്റ്റ് പ്രയോഗങ്ങള്‍ എടുത്തുമാറ്റി എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഭരണഘടനയില്‍ ഇവയുടെ ആവശ്യമില്ല എന്ന പ്രസ്താവനയുമായി ശിവസേന രംഗത്തെത്തിയത്. നിര്‍ബന്ധപൂര്‍വ്വമുള്ള മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നും ഘര്‍ വാപസിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി ഷാ പറഞ്ഞു.

English summary
BJP chief Amit Shah against changing Preamble. He said his party respects Constitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X