കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത വിചാരിച്ചാലും തടയാനാവില്ല.... രഥയാത്ര നടത്തിയിരിക്കും.... ഭീഷണിയുമായി അമിത് ഷാ!!

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ റാലി നടത്താനുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നീക്കങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഹൈക്കോടതി വിലക്കിയിരുന്നു. ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കോടതി ഇത്തരമൊരു നീക്കം നടത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അമിത് ഷാ ഭീഷണി മുഴക്കിയിരിക്കുകയാണ്. ബിജെപിയുടെ കുതിപ്പ് ഭയന്നാണ് അവര്‍ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കുകയാണ് അവര്‍. എന്നാല്‍ ഇതുകൊണ്ടൊന്നും ബിജെപിയെ തടയാന്‍ ആര്‍ക്കുമാവില്ല. രഥയാത്ര എന്ത് വന്നാലും നടത്തിയിരിക്കും. ആര് വിചാരിച്ചാലും ഞങ്ങളെ തടയാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

1

അതേസമയം ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് കോടതി പരിഗണിക്കും. കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണ് ഷായുടെ റാലിയെന്നാണ് മമത ആരോപിക്കുന്നു. ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളെയും പ്രതിനിധീകരിച്ചാണ് രഥയാത്ര കടന്നുപോകുക. നിലവില്‍ താന്‍ നടത്താനിരുന്ന റാലി നീട്ടി വെക്കുകയാണ് ചെയ്തത്. വൈകാതെ തന്നെ ഇത് തുടരും. മമതയുടെ കാട്ടുഭരണമാണ് ബംഗാലില്‍ നടക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല. വിദ്യാഭ്യാസ ഇല്ല, പകരം അഴിമതിയാണ് വര്‍ധിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടക്കം മമതയുടെ നേതൃത്വത്തിലുള്ള മാഫിയകള്‍ അക്രമം അഴിച്ചുവിട്ടെന്നും അമിത് ഷാ ആരോപിച്ചു.

ഇന്ത്യയും സൗദിയും യുഎഇയും കൈകോര്‍ക്കുന്നു; ചൈനയെ പൂട്ടാന്‍ പുതിയ നീക്കം, കൂടെ യുഎസും ജപ്പാനുംഇന്ത്യയും സൗദിയും യുഎഇയും കൈകോര്‍ക്കുന്നു; ചൈനയെ പൂട്ടാന്‍ പുതിയ നീക്കം, കൂടെ യുഎസും ജപ്പാനും

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തും! എക്സിറ്റ് പോള്‍ വിവരങ്ങള്‍ പുറത്ത് വിട്ട് കമല്‍നാഥ്മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തും! എക്സിറ്റ് പോള്‍ വിവരങ്ങള്‍ പുറത്ത് വിട്ട് കമല്‍നാഥ്

English summary
amit shah against mamata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X