കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് തടയാന്‍ മമതയ്ക്ക് കഴിയില്ലെന്ന് അമിത് ഷാ

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ നിയമഭേദഗതിയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമിത് ഷാ. സംസ്ഥാനത്ത് പൗരത്വ നിയമഭേദഗതി നടപ്പിലാക്കുന്നത് തടയാന്‍ മമതാ ബാനര്‍ജിക്ക് കഴിയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച സിഎഎ അനുകൂല റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോലി മാരോ... കൊൽക്കത്തയിലെ അമിത് ഷായുടെ സിഎഎ അനുകൂല റാലിയിലും കൊലവിളി മുദ്രാവാക്യം!ഗോലി മാരോ... കൊൽക്കത്തയിലെ അമിത് ഷായുടെ സിഎഎ അനുകൂല റാലിയിലും കൊലവിളി മുദ്രാവാക്യം!

സംസ്ഥാനത്ത് പൗരത്വ നിയമഭേദഗതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് പൗരത്വ നിയമത്തിന്റെ വിമര്‍ശകയായ മമതാ ബാനര്‍ജിയുടെ നിലപാട്. എന്നാല്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതില്‍ നിന്ന് തങ്ങളെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു.

തൃണമൂലിന് പഴി

തൃണമൂലിന് പഴി

പ്രതിപക്ഷ പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അഭയാര്‍ത്ഥികളെയും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി നേതാവ് കുറ്റപ്പെട്ടുത്തി. പ്രതിപക്ഷ പാര്‍ട്ടികളാണ് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത്. ന്യൂനപക്ഷ സമുദായദത്തില്‍പ്പെട്ട ഓരോ വ്യക്തിക്കും പൗരത്വ ഭേദഗതി നിയമം പൗരത്വം നല്‍കുമെന്ന് ഞാന്‍ ഉറപ്പുനല്‍ക്കുന്നു. ആരുടേയും പൗരത്വം നഷ്ടമാകുന്നില്ല. സിഎഎ പൗരത്വത്തെ ബാധിക്കുന്നില്ലെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു.

തടയാന്‍ കഴിയില്ലെന്ന്

തടയാന്‍ കഴിയില്ലെന്ന്


ബംഗാളിലെ ലക്ഷക്കണക്കിന് വരുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പൗരത്വ നിയമഭേദഗതി കൊണ്ടുവന്നത്. മമതാ ബാനര്‍ജിയാണ് നിയമത്തെ എതിര്‍ക്കുന്നത്. ബംഗാളില്‍ അതിന്റെ പേരില്‍ കലാപങ്ങള്‍ നടന്നു. ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും അഗ്നിക്കിരയാക്കി. കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നടപ്പിലാക്കുന്നത് തടയാന്‍ മമതാ ബാനര്‍ജിക്ക് കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ക്കുന്നു.

എന്തുകൊണ്ട് എതിര്‍പ്പ്

എന്തുകൊണ്ട് എതിര്‍പ്പ്

പ്രതിപക്ഷത്തിരുന്നപ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനെ പിന്തുണച്ച മമതാ ബാനര്‍ജി യാണ് ഇപ്പോള്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പൗരത്വ നിയമം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും ഒപ്പം നിന്ന് എതിര്‍ക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തുന്നു.

മൂന്നില്‍ ഒന്ന് ഭൂരിപക്ഷം

മൂന്നില്‍ ഒന്ന് ഭൂരിപക്ഷം

2021ല്‍ നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് ഭൂരിപക്ഷത്തില്‍ വിജയിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ അവകാശപ്പെടുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളിലെ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ പാര്‍ട്ടിയായി മാറിയിരുന്നു. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ 42ല്‍ 18 സീറ്റുകളാണ് ബിജെപി നേടിയത്. അത് ബിജെപിയുടെ തുടക്കമായിരുന്നുവെന്നും ബംഗാള്‍ പ്രചാരണത്തില്‍ അനീതികളില്ലെന്നും അമിത് ഷാ പറയുന്നു.

ഗോലി മാരോ...

ഗോലി മാരോ...

പശ്ചിമബംഗാളില്‍ അമിത് ഷായുടെ പൗരത്വ നിയമത്തെ അനുകൂലിച്ച് സംഘടിപ്പിച്ച റാലിയില്‍ വെച്ച് ഗോലി മാരോ മുദ്രാവാക്യം വിളിച്ചിരുന്നു. കൊല്‍ക്കത്തയിലെ ഷഹീന്‍ മൈതാനത്താണ് ബിജെപി റാലി സംഘടിപ്പിച്ചത്. ഇവിടെ വെച്ചായിരുന്നു മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നുകേട്ടത്. കഴിഞ്ഞ ദിവസം ദില്ലിലെ ലാല്‍ ചൗക്ക് മെട്രോ സ്റ്റേഷനില്‍ വെച്ച് ഗോലി മാരോ മുദ്രാവാക്യം മുഴക്കിയ ആറ് പേരെ പോലീസ് പിടികൂടിയിരുന്നു. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനിടെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറാണ് ആദ്യം ഗോലി മാരോ മുദ്രാവാക്യം മുഴക്കിയത്. രാജ്യദ്രോഹികളെ വെടിവെച്ചു വീഴ്ത്താന്‍ ആവശ്യപ്പെടുന്ന മുദ്രാവാക്യത്തിന് പിന്നാലെ ദില്ലിയില്‍ സിഎഎ പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമികള്‍ ഒന്നിലധികം തവണ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.

English summary
Amit Shah against Mamata Banerjee on implementing CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X