കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് അമിത്ഷാ: തെളിവുകള്‍!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: പശ്ചിമബംഗാളില്‍ റോഡ് ഷോയ്ക്കിടെ നടന്ന ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതായും അമിത് ഷാ ആരോപിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കല്ലാതെ മറ്റാര്‍ക്കും കോളജ് ക്യാംപസിനുള്ളില്‍ പ്രവേശിക്കാനാകില്ല. അവര്‍ തന്നെ അക്രമമുണ്ടാക്കി, ഇപ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മമതാ ബാനര്‍ജി അനുകമ്പ നേടാനും ബിജെപിയെ കരിവാരിത്തേക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിക്ക് മുന്നില്‍ മുട്ടുമടക്കില്ല, അദ്വാനിയുടെ അനുഗ്രഹം തനിക്കുണ്ടെന്ന് ശത്രുഘ്നന്‍ സിന്‍ഹമോദിക്ക് മുന്നില്‍ മുട്ടുമടക്കില്ല, അദ്വാനിയുടെ അനുഗ്രഹം തനിക്കുണ്ടെന്ന് ശത്രുഘ്നന്‍ സിന്‍ഹ

6 ഘട്ടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എവിടെയും അക്രമമുണ്ടായിരുന്നില്ല. പക്ഷേ പശ്ചിമബംഗാളിലുണ്ടായതിന് ഉത്തരവാദിത്വം തൃണമൂല്‍ കോണ്‍ഗ്രസിന് മാത്രമാണ്. ക്യാംപസിനകത്ത് വച്ച് ടിഎംസി പ്രവര്‍ത്തകര്‍ തുടരെ തുടരെ കല്ലെറിഞ്ഞു. അക്രമത്തിന് മുന്‍പും ശേഷവും വിദ്യാസാഗര്‍ കോളജ് ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി കാണിച്ച് അമിത് ഷാ പറഞ്ഞു.

amit-shah-02-150

ബിജെപി ആണ് ഇതിന് പിന്നിലെന്ന് മമതാ ബാനര്‍ജി അവകാശപ്പെടുന്നു. എനിക്കവരോട് പറയാനുള്ളത് ഇതാണ് നിങ്ങള്‍ പശ്ചിമബംഗാളിലെ 42 സീറ്റുകളില്‍ മത്സരിക്കുന്നത് പോലെയല്ല രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങള്‍ മത്സരിക്കുന്നുണ്ട്. പക്ഷേ ബംഗാളില്‍ അല്ലാതെ മറ്റെവിടെയും അക്രമം ഉണ്ടായിട്ടില്ല. ടിഎംസി മാത്രമാണ് ഇതിന് ഉത്തരവാദികള്‍. ബംഗാളില്‍ ആധിപത്യം നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് മമതാ ബാനര്‍ജി ഇങ്ങനെയൊരു ചുവട് വെച്ചതിന് പിന്നിലെ പ്രധാന കാരണമെന്നും അമിതാ ഷാ കൂട്ടിച്ചേര്‍ത്തു.

സിആര്‍പിഎഫ് ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് താന്‍ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമിത്ഷായ്ക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ ബിജെപി ദില്ലിയിലും പ്രതിഷേധ മാര്‍ച്ച് നടത്തി. മുതിര്‍ന്ന ബിജെപി നേതാക്കളായ ഹര്‍ഷ് വര്‍ധന്‍, ജിതേന്ദ്ര സിംഗ്, വിജയ് ഗോയല്‍ എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

English summary
Amit Shah against Trinamool congress on attack in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X