Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാന്‍ ബിജെപിക്കുള്ളില്‍ പോര്..... വസുന്ധര രാജ അമിത് ഷാക്കെതിരെ രംഗത്ത്!!

ജയ്പൂര്‍: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരവേ ബിജെപി കേന്ദ്ര നേതൃത്വും സംസ്ഥാന നേതൃത്വുവും തമ്മില്‍ പരസ്യമായ പോരില്‍. തന്റെ അനുയായികള്‍ക്ക് സീറ്റ് നിഷേധിച്ച സംഭവത്തിലാണ് വസുന്ധര രാജ അമിത് ഷായ്‌ക്കെതിരെ വാളെടുത്തിരിക്കുന്നത്. അതേസമയം രാജസ്ഥാനില്‍ ബിജെപിയുടെ സാധ്യതകള്‍ വസുന്ധര രാജയാണ് ഇല്ലാതാക്കുന്നതെന്നാണ് അമിത് ഷായുടെ വാദം. ഇതോടെ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

നിരവധി നേതാക്കള്‍ വസുന്ധര രാജയെ കൈവിട്ടിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ അനുയായികള്‍ ഒപ്പം ചേര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിനെതിരെ തുറന്ന പോര് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം അഭിപ്രായ സര്‍വേകളിലെല്ലാം രാജസ്ഥാനില്‍ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ ഒന്നിച്ച് നിന്നിട്ടില്ലെങ്കില്‍ ബിജെപിക്ക് അത് കൂടുതല്‍ നഷ്ടമുണ്ടാക്കും. എന്നാല്‍ ബിജെപിയിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്.

അമിത് ഷായ്ക്കുമായി ഇടഞ്ഞു

അമിത് ഷായ്ക്കുമായി ഇടഞ്ഞു

നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുമായി ബന്ധപ്പെട്ടാണ് അമിത് ഷായും വസുന്ധര രാജയും ഇടഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി നല്‍കിയ പട്ടികയിലെ 80 സ്ഥാനാര്‍ത്ഥികളെ അമിത് ഷാ ഒഴിവാക്കിയതാണ് വലിയ പ്രസ്‌നങ്ങളുണ്ടാക്കിയിരിക്കുന്നത്. ഇവര്‍ തോല്‍ക്കാന്‍ സാധ്യതയുള്ളവരാണെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു. ജയസാധ്യത ഉള്ളവരെ മാത്രം മത്സരിപ്പിച്ചാല്‍ മതിയെന്നാണ് ഷായുടെ വാദം.

രാജയുടെ അടുപ്പക്കാര്‍

രാജയുടെ അടുപ്പക്കാര്‍

വസുന്ധര രാജയുടെ അടുപ്പക്കാരാണ് ഈ 80 പേര്‍. എന്നാല്‍ ഇവരെ പാര്‍ട്ടിക്ക് തന്നെ ആവശ്യമില്ലെന്നാണ് അമിത് ഷായുടെ നിലപാട്. എന്നാല്‍ ഷാ വസുന്ധര രാജയോട് പക പോക്കുകയാണെന്ന് സംസ്ഥാന നേതൃത്വം കരുതുന്നത്. നേരത്തെ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് ഇരുവരും തമ്മില്‍ ഇടഞ്ഞിരുന്നു. മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ തോറ്റതോടെ വസുന്ധര രാജയ്‌ക്കെതിരെ അമിത് ഷാ നീക്കങ്ങള്‍ തുടങ്ങുകയായിരുന്നു.

സംസ്ഥാന അധ്യക്ഷനെ മാറ്റി

സംസ്ഥാന അധ്യക്ഷനെ മാറ്റി

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍ണമി വസുന്ധര രാജയുടെ അടുത്തയാളായിരുന്നു. എന്നാല്‍ ഇയാളെ അമിത് ഷാ മാറ്റുകയായിരുന്നു. 74 ദിവസത്തേക്ക് ആ സ്ഥാനം ഒഴിഞ്ഞു കിടന്നു. ഒടുവില്‍ കേന്ദ്ര നേതൃത്വവുമായി പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് നിയമിക്കാന്‍ തീരുമാനിച്ചത്. മദന്‍ ലാല്‍ സായ്‌നിയാണ് അധ്യക്ഷനായത്. എന്നാല്‍ രാജ ഇതിലും കലിപ്പിലാണ്. അമിത് ഷായുടെ അടുപ്പക്കാരനായ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ സംസ്ഥാന അധ്യക്ഷനാവാതിരിക്കാന്‍ വലിയ പോരാട്ടമായിരുന്നു വസുന്ധര രാജ നടത്തിയത്.

മോദി-ഷാ സഖ്യത്തിനെതിരെ പോരാട്ടം

മോദി-ഷാ സഖ്യത്തിനെതിരെ പോരാട്ടം

നരേന്ദ്ര മോദി-അമിത് ഷാ സഖ്യത്തിനെതിരെ തുറന്ന പോരാട്ടമാണ് വസുന്ധര രാജ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള അമിത് ഷായുടെ ശ്രമങ്ങള്‍ വസുന്ധര രാജ ഇപ്പോള്‍ തുറന്നെതിര്‍ക്കുകയാണ്. മദന്‍ ലാല്‍ സെയ്‌നിയെ തന്റെ ഗൗരവ് യാത്രയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് വസുന്ധര രാജ. പകരം അശോക് പര്‍ണമിയെയാണ് ഒപ്പം കൂട്ടിയത്. അതേസമയം ആര്‍എസ്എസിനെയും തുറന്നെതിര്‍ക്കുകയാണ് വസുന്ധര രാജ.

സംസ്ഥാനത്തെ പ്രചാരണം

സംസ്ഥാനത്തെ പ്രചാരണം

ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ സംസ്ഥാനത്ത് വേറൊരു പ്രചാരണവും വസു ന്ധര രാജെയും വേറെയുമാണ് പ്രചാരണം നടത്തുന്നത്. ഇരുവരും തമ്മില്‍ ഒരുമിച്ച് പ്രചാരണം നടത്തുന്നതാണ് രീതി. എന്നാല്‍ പരസ്പരം വേദി പങ്കിടാന്‍ താല്‍പര്യമില്ലാത്തതിനാല്‍ വസുന്ധര രാജ മാറിനില്‍ക്കുകയാണ്. രാജസ്ഥാനില്‍ ബിജെപിയുടെ വിജയസാധ്യത തീര്‍ത്തും ഇല്ലാതാക്കിയത് ഇവരുടെ പൊരുത്തമില്ലായ്മയാണ്. സച്ചിന്‍ പൈലറ്റ് ഈ വിഷയം ഉന്നയിച്ചെങ്കിലും അതിനെ പ്രതിരോധിക്കാനും ബിജെപിക്ക് സാധിച്ചിട്ടില്ല.

അമിത് ഷായുടെ തിരിച്ചടി

അമിത് ഷായുടെ തിരിച്ചടി

വസുന്ധര രാജയുടെ പ്രാധാന്യം ഇല്ലാതാക്കാനാണ് അമിത് ഷാ നീക്കങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തെ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കണ്‍വീനറായി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ നിയമിച്ച് കൊണ്ടാണ് അമിത് ഷാ തുടങ്ങിയത്. സീറ്റ് വിഭജനത്തില്‍ വസുന്ധര രാജയെ അടക്കി നിര്‍ത്താനാണ് ഇനിയുള്ള നീക്കം. നേരത്തെ 2013ലും ഇവരുടെ നിര്‍ദേശങ്ങള്‍ മറികടന്നാണ് ബിജെപി തീരുമാനമെടുത്തത്. രാജസ്ഥാനില്‍ പുതിയ ബിജെപി നേതൃത്വത്തെ ഉയര്‍ത്തി കൊണ്ടുവരാനാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ഇതുവഴി വസുന്ധര രാജയെ ഒതുക്കി നിര്‍ത്താനുമാകും.

ഇനിയുള്ള നീക്കങ്ങള്‍

ഇനിയുള്ള നീക്കങ്ങള്‍

ആര്‍എസ്എസിന്റെ നിര്‍ദേശ പ്രകാരമാണ് അമിത് ഷാ ഇപ്പോള്‍ സീറ്റ് നല്‍കുന്നത്. മറ്റൊന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ പൂര്‍ണായി അവരെ എതിര്‍ക്കുന്നവരെയും നിയമിച്ചു. ഇവരോട് കാര്യങ്ങള്‍ തന്നോട് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനാണ് അമിത് ഷാ നിര്‍ദേശിച്ചിരിക്കുന്നത്. ഇതെല്ലാം രാജയെ ചൊടിപ്പിച്ചിരിക്കുകയാണ്. നേരത്തെ 2009ല്‍ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനോട് പോരാടി ജയിച്ചിരുന്നു. അന്ന് രാജയെ പുറത്താക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ഒടുവില്‍ രാജ്‌നാഥ് സിംഗിന് തന്നെ സ്ഥാനം നഷ്ടമാവുകയായിരുന്നു.

മന്ത്രിമാരെ ഒഴിവാക്കും

മന്ത്രിമാരെ ഒഴിവാക്കും

മോദി-ഷാ സഖ്യം തന്നെ പുറത്താക്കാന്‍ നിരന്തരം ശ്രമിക്കുന്നതിലുള്ള ദേഷ്യമാണ് ഇപ്പോള്‍ വസുന്ധര രാജയ്ക്കുള്ളത്. അവര്‍ക്ക് 50 സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാമെന്നും അതില്‍ എത്ര പേരെ വേണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. രാജയുടെ അടുപ്പക്കാരായ രാജേന്ദ്ര റാത്തേര്‍, യൂനുസ് ഖാന്‍ എന്നിവരെ തഴയുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ബിജെപിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇരുവരും ഈ വിഷയത്തില്‍ നേര്‍ക്കുനേര്‍ വരുമെന്നാണ് അണിയറ സംസാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+