കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായും മോദിയും കുടിയേറ്റക്കാര്‍, അമ്പരിപ്പിച്ച് അധീര്‍ രഞ്ജന്‍ ചൗധരി, കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കുടിയേറ്റക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. അതേസമയം എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ് ഈ പ്രസ്താവന. കോണ്‍ഗ്രസിന്റെ പാര്‍ലമെന്റിലെ കക്ഷി നേതാവ് കൂടിയാണ് ചൗധരി. മോദിയും അമിത് ഷായും ഗുജറാത്തുകാരാണെന്നും അവര്‍ ദില്ലിയിലേക്ക് കുടിയേറിയതുമാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ചൗധരി പറഞ്ഞു.

1

അതേസമയം എന്‍ആര്‍സി ബില്ലില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വാദങ്ങളെ പിന്തുണച്ച് കൊണ്ടുള്ള പ്രസ്താവനയാണ് അധീര്‍ രഞ്ജന്‍ ചൗധരി ഉദ്ദേശിച്ചത്. ഇന്ത്യ എല്ലാവര്‍ക്കും ഉള്ളതാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും അങ്ങനെ എല്ലാവരും ഈ രാജ്യത്തുണ്ട്. ബിജെപി ഇവിടെ ഭയം കൊണ്ടുവരികയാണ്. മുസ്ലീങ്ങളെ ഈ രാജ്യത്ത് നിന്ന് പുറത്തെറിയുമെന്നാണ് അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. അവര്‍ക്ക് അതിനുള്ള ശക്തിയില്ലെന്നും ചൗധരി പറഞ്ഞു.

ആരെയും പുറത്താക്കാന്‍ ധൈര്യമില്ലാത്തത് കൊണ്ട് അവര്‍ ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് പറയാനുള്ളത് ഹിന്ദുക്കളെ മാത്രമേ അംഗീകരിക്കൂ എന്നാണ്. അതുകൊണ്ട് എന്‍ആര്‍സി ബില്ലിനെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും ചൗധരി വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലിനെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായു സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ചൗധരിയുടെ വിവാദ പ്രസ്താവന.

നേരത്തെ ഹിന്ദു, ബുദ്ധ, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, പാര്‍സി എന്നീ വിഭാഗങ്ങള്‍ മതത്തിന്റെ പേരില്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ വിവേചനം അനുവദിക്കുന്നുണ്ടെന്നും, ഇവര്‍ക്ക് പൗരത്വം നല്‍കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. അതേസമയം വിദേശത്തുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരെ കുറിച്ചും അമിത് ഷാ ചിന്തിക്കണമെന്ന് ചൗധരി പറഞ്ഞു. അവര്‍ ഇന്ത്യയുടെ വരുമാന മാര്‍ഗമാണ്. മോദിയെയും അമിത് ഷായെയും പോലെ മറ്റാരും ചിന്തിക്കാത്തത് ഭാഗ്യമാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

 കമല്‍നാഥിനെ ഫോണ്‍ ചെയ്ത് സിന്ധ്യ, വിവാഹത്തില്‍ ഒരുമിച്ച് പങ്കെടുത്തു, പുതിയ നീക്കം ഇങ്ങനെ കമല്‍നാഥിനെ ഫോണ്‍ ചെയ്ത് സിന്ധ്യ, വിവാഹത്തില്‍ ഒരുമിച്ച് പങ്കെടുത്തു, പുതിയ നീക്കം ഇങ്ങനെ

English summary
amit shah and modi migrants says choudhary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X